സിനേറിയോ 2 [Maathu]

Posted by

ഞാനെന്തോ ചോദിക്കാൻ പാടില്ലാത്തത് ചോദിച്ച പോലെയാണോ അതോ ചേച്ചി കേൾക്കാൻ പാടില്ലാത്ത എന്തോ ഒന്ന് കേട്ടപ്പോലെയാണോ ചേച്ചിയന്നേരം എന്നയൊരു നോട്ടം നോക്കി..ഒരു തരം അത്ഭുത ഭാവം.

കുറച്ചു നേരം എന്റെ മുഖത്ത് നോക്കിയിട്ട് ഒന്നും കണ്ടെത്താൻ പറ്റാഞ്ഞിട്ടാണെന്ന് തോന്നുന്നു മറുപടി വന്നു.

 

:ഇല്ലാ.. വന്നില്ല..

 

:അതെന്തേ

 

:ഒന്നുല്ല…നീ നാട്ടിലെ വിശേഷം വല്ലതും അറിയാറുണ്ടോ

 

:നാട്ടിലെ എന്ത് വിശേഷം അറിയാനാ ചേച്ചി…. വല്ലപ്പോഴും ചേട്ടൻ വിളിക്കുമ്പോ വല്ലതും പറയാന്ന് അല്ലാതെ എനിക്കെന്താറിയാനാ…അല്ലേലും അറിഞ്ഞിട്ടിപ്പോ എന്തിനാ

 

അത്‌ പറഞ് കഴിഞ്ഞപ്പോൾ കുറച്ചു നിമിഷം നിശബ്ദതയിലായിരുന്നു… എനിക്കാണേൽ ചോദിക്കാൻ ഒന്നും വായെന്ന് വരുന്നുമില്ല.. ചേച്ചിയാണെ ഒന്നു മട്ട് പറയുന്നുമില്ല.. ആ നിശബ്ദതയെ കീറി മുറിച്ചത് ടേബിളിലിരിക്കുന്ന ഫോൺ കണ്ണമ്മേന്ന് വിളിച് കരയാൻ തുടങ്ങിയപ്പോയാണ്.

ചേച്ചിയോട് കാൾ എടുക്കാനാണെന്നുള്ള സിഗ്നൽ കൊടുത്തിട്ട് അടുക്കളയിലേക്ക് നടന്നു..

നാട്ടീന്ന് ചേട്ടനാണ്.

 

:ഹലോ

 

:നിന്നെ എത്ര ടൈം വിളിച്ചടാ ഞാൻ

 

:എപ്പോ

 

:ഇന്നലെ രാത്രി

 

:ഓ.. അത്‌ നീയെയായിരുന്നോ..

 

:ആ.. ഞാൻ തന്നെ

 

:അല്ല എന്തിനാണാവോ വിളിച്ചേ

 

:അത് .. നീ ട്യൂഷന് പൊയ്‌കൊണ്ടിരുന്നില്ലേ ഒരു കുട്ടിയുടെ അടുത്ത്

 

:ഗാതേനെയാണോ ഉദേശിച്ചേ

 

:അതെ അവളതന്നെ.. അവളെന്റെയടുക്കലേക്ക് വന്നിരുന്നു…നിന്റെ അഡ്രസ്സും ചോദിച്ചു കൊണ്ട്..

 

:ഈ ഉത്തരമായിരുന്നു ഞാൻ ഇത്രയും സമയം ആലോചിച്ചു കൊണ്ടിരുന്നത്…എന്റെ അഡ്രസ് എങ്ങനെ ഇവൾക്ക് കിട്ടീന്ന്…ആളിവിടെ എത്തീക്കിണ്.. അല്ല എന്തിനാണ് എന്ന് ചോദിച്ചോ

 

:അവൾക്കെന്തോ അവിടെയുള്ള കമ്പനിയിൽ ജോലി റെഡിയായിട്ടുണ്ട്.. അവിടെ ആകെ അറിയാവുന്നത് നിന്നെയല്ലേ അത്‌ കൊണ്ട് ചോദിച്ചതാന്നാ പറഞ്ഞെ

 

:ഏതായാലും വന്ന് കേറിയപ്പോ തൊട്ട് ഐശ്വര്യമാണ്.

 

:എന്തെ..

 

:ഒന്നുല്ല.. ഞാൻ പിന്നെ വിളിക്കാ

 

:വെയ്ക്കല്ലേ…വെയ്ക്കല്ലേ

 

:എന്താണ്.. ഇനി വേറെ വല്ല ശനിയെയും എന്റെ അടുത്തെക്കയക്കാനാണോ

 

:അതൊന്നുമല്ല..

 

:പിന്നെയെന്താണാവോ.. അച്ഛന് വല്ലതും

 

:അതൊന്നുമല്ല പറയുന്നത് കേൾക്ക്.. ഐഷൂനെ കഴിഞ്ഞയാഴിച്ച പെണ്ണ് കാണാൻ വന്നിരുന്നു.. അത്‌ ഏകദേശം ശെരിയാവുന്ന മട്ടിലാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *