കൊള്ളാവെന്നുള്ള ആഗ്രഹം പറഞ്ഞപ്പോ ശെരിയെന്നു പറഞ് ബൈക്കിന്റെ ചാവിയുമെടുത്ത് വിട്ടു..
ഇന്ന് സൺഡേ ആയത് കൊണ്ട് തന്നെ കമ്പനി ആകെ മൂകമായ അവസ്ഥയിലായിരുന്നു.. ഗേറ്റിന് പുറത്തുകൂടെ ഒന്ന് ചുറ്റി കണ്ട് നേരെ മാടയുടെ വീട്ടിലേക്ക് വിട്ടു.. ഇനി അവിടെ വന്നിട്ട് ഇവളെ കണ്ട് എന്റെ കുത്തിനുപിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതല്ലോ..
എന്റെ കൂടെ ഇവളെ കണ്ടിട്ട് അവന് അത്ഭുതം. പിന്നെ ഞാൻ തന്നെ ഇവളെ പരിചയ പെടുത്തി കൊടുത്തു. രണ്ട് പേരും ഒരേ കമ്പനി ആയതോണ്ട് ചേച്ചിക്കും സുഗമായി.. ഇനി കമ്പനിയിൽ പോയിട്ട് ഒറ്റക്കിരിക്കേണ്ടല്ലോ.
അവന്റെ അമ്മ നല്ല കൂട്ടാണ്. എപ്പോഴും മുഖത്ത് ഒരു ചിരിയായിട്ടായിരിക്കും ഞങ്ങളെ വരവേൽക്കുക. ആദ്യമൊക്കെ ഞങ്ങളെ രാത്രിയുള്ള ശാപ്പാട് ഇവിടെ നിന്നായിരുന്നു..ഞങ്ങളെന്ന് പറഞ്ഞാ ഞങ്ങളാറുപേരും. ശാപ്പാട് മാത്രമല്ലായിരുന്നു. ഞായറാഴ്ചയുള്ള വെള്ളമടിയും ഈ വീടിന്റെ മുകളിൽ നിന്നായിരുന്നു..
അവർക്ക് ആരോഗ്യപ്രേശ്നങ്ങൾ ഉടലെടുത്തപ്പോ ഞങ്ങള് തന്നെ അവിടെന്ന് മാറി.. മാത്രമല്ല കടെയുണ്ടായിരുന്നവന്മാർ വ്യത്യസ്ത ഭൂഘണ്ഡങ്ങളിലേക്ക് ചാടിയപ്പോ ആ വൈബും പോയി.. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ… അവരുണ്ടാക്കി തന്ന മസാല ചായ മൊത്തി കുടിച്ചുകൊണ്ടോർത്തു..
തുടരും….
എഴുതി കഴിഞ്ഞപ്പോൾ തന്നെ അയച്ചു കൊടുത്തതാണ്.. തെറ്റുകളുണ്ടോന്ന് അറിയത്തില്ല..
ഒരവേശത്തിന് എഴുതി തുടങ്ങിയതാണ് ഇവിടെ.. പിന്നെ പിന്നെ എഴുതാനുള്ള ത്വര ഇല്ലാണ്ടായി.. ലക്ഷ്മി തന്നെ എഴുതിയിട്ട് ആകെ മൂന്നോ നാലോ പേജ് ആയിട്ടുള്ളു..ഈ കഥയിലാണേ ക്ലൈമാക്സ് എങ്ങനെയായിരിക്കണം എന്ന് ഞാൻ മനസ്സിൽ കണ്ടിട്ടുപോലുമില്ല.
കഥ എഴുതുന്നത് എനിക്ക് ചേർന്ന പണിയെല്ലാന്ന് അറിയാവുന്നത് കൊണ്ട് അവസാനിപ്പിച്ചാലോന്ന് പലയാവർത്തി ചിന്തിച്ചതാണ്.. പക്ഷെ എന്റെ ഈ തല്ലിപൊളി കഥകൾക്ക് പോലും ചില തുച്ഛമായ വായനക്കാർ കാത്തിരിക്കുന്നുണ്ടെന്ന് അറിയുമ്പോ അവരെ ചതിക്കണ്ടല്ലോന്ന് വിചാരിച്ചിട്ട് എഴുതുന്നതാണ്. കാരണം ഞാനുമൊരു വായനക്കാരനാണ്. പൂർത്തിയാക്കാതെ ഇരിക്കുന്ന ഒരുപാട് കഥകൾക്കു വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന ഒരു വായനക്കാരൻ.
ഈ കഥയെ കുറിച്ചുള്ള അഭിപ്രായം എഴുതാൻ മറക്കല്ലേ
മാതു