:അല്ല.. ഞാൻ ചോദിക്കാൻ വിട്ടു പോയി. ഐ ടി ഫീൽഡ് എന്തേ നിർത്തിയെ
:അത് എനിക്ക് ചേർന്ന പണിയെല്ലെന്ന് മനസ്സിലായി..
ഇന്നലെ പെൻഡിങ്ങിരുന്ന ജോലി തീർത്ത് കൊടുക്കാൻ തന്നെ തീരുമാനിച്ചു..
എഡിറ്റിംഗ് ഒക്കെ തീർന്നിട്ടുണ്ട് ഇനി ടൈറ്റിലുകൾ കൊടുത്താൽ മതി..
ചേച്ചിക്ക് ബോറടിക്കേണ്ടന്ന് വിചാരിച് ഒരു കമ്പ്യൂട്ടർ ചേച്ചിക്കും തുറന്നു കൊടുത്ത്…
കൂടുതൽ നേരമൊന്നും അതിലേക്ക് നോക്കിയിരിക്കാൻ ചേച്ചിക്ക് താല്പര്യമില്ലായിരുന്നു… ചേച്ചി സ്റ്റുഡിയോയിൽ നിന്നിറങ്ങി ആ കോറിടോറിലൂടെ ഉലാത്താൻ തുടങ്ങി..
വർക്കിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുന്ന ഞാനിതറിയുന്നത് ചേച്ചി ആരോടോ സംസാരിച്ചുകൊണ്ട് അകത്തേക്ക് വരുമ്പോയായിരുന്നു.
കൂടയുണ്ടായിരുന്നത് ഞങ്ങളെ സ്റ്റുഡിയോയുടെ മുകളിലുണ്ടായിരുന്ന ഒരു ലോജിസ്റ്റിക് കമ്പനിയിൽ വർക്ക് ചെയ്യുന്ന തീർത്ഥയായിരുന്നു അത്..
കോഴിക്കോട്ടെ ഉപ്പുകാറ്റും കൊണ്ട് മധുര മൂറുന്ന ഹലുവയും കല്ലുമ്മക്കായയും നല്ല പട്ടയും എലക്കായുമിട്ട സുലൈമാനിയും കഴിച്ചു വളർന്ന ഒരു അസ്സല് കോഴിക്കോട്ടുകാരി.. തീർത്ഥ രവിശങ്കർ..
കാണാൻ ശിവദ നായരേ പോലെയായിരുന്നു..
പ്രേത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ലാതെ ചെന്നൈ നഗരത്തിൽ വന്ന ഒരാളായിരുന്നു തീർത്ഥ. ഇടക്ക് കിട്ടുന്ന ഒഴിവുകളിൽ വന്ന് എന്നോട് കത്തിയടിക്കലാണ് പുള്ളികാരത്തിയുടെ ഹോബി.. ഇവിടെ അടുത്തുള്ള ഒരു വാടക വീട്ടിലാണ് താമസം. കൂടെ കൂട്ടുകാരികളും. ചില സമയങ്ങളിൽ ഞാനവിടേക്ക് ഡ്രോപ്പ് ചെയ്ത് കൊടുത്തിട്ടുണ്ട്. അവള് മുഖേനയാണ് പാലക്കാട്ടുകാരനായ എനിക്ക് കോഴിക്കോട്ടെ ഭക്ഷണങ്ങളെ രുചിച്ചറിയാൻ കഴിഞ്ഞത് .. എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്പെഷ്യലായിട്ട് ഉണ്ടാക്കി കൊണ്ടു വരാറുണ്ട്.. എന്നെ കാണാനാണ് സ്റ്റുഡിയോക്ക് വരുന്നതെന്നാണ് അവന്മാരുടെ ടോക്ക്… അവൾക്കെന്നോട് ഒരു ഇഷ്ടമുണ്ടെന്ന് എനിക്ക് തോന്നാതിരുന്നിട്ടില്ല.. ആ എന്തോ ആകട്ടെ.. ഞാൻ ഒരു കാമുകൻ നൽകുന്ന പരിഗണനയൊന്നും അവൾക്ക് കൊടുത്തിട്ടില്ല.
അവള് വന്നു എന്നോട് കുശലം ചോദിച്ചു. പിന്നെ അവര് രണ്ടുപേരും അവിടെയിരുന്നു എന്തെല്ലാമോ സംസാരിക്കാൻ തുടങ്ങി..
ഒടുവിൽ അവളുടെ ഒഴിവുസമയം കഴിഞ്ഞപ്പോ തീർത്ഥ ഒരു ടാറ്റയും തന്ന് അവിടെന്നിറങ്ങി മുകളിലേക്ക് കയറി പോയി..
എന്റെ ജോലിയും ഏകദേശം തീർന്നിരുന്നു.
ചേച്ചിക്ക് ഇവിടെ ഏത് കമ്പനിയിലാ ജോലി കിട്ടിയേന്ന് ചോദിച്ചതിന് മറുപടി തന്നത് ഞാൻ മുൻപ് വർക്ക് ചെയ്തിരുന്ന കമ്പനിയുടെ പേരായിരുന്നു. ഞാൻ അവിടെയായിരുന്നു വർക്ക് ചെയ്തിരുന്നത് കേട്ടപ്പോ ചേച്ചിക്കും അത്ഭുതം.. പിന്നെ അതിനെ കുറിച്ചായി ചർച്ച..ചേച്ചിക്ക് കമ്പനി ഒന്ന് കണ്ടാൽ