ആ നട്ടുച്ച നേരത്ത് ബൈക്കും ഉന്തി ഒരുവിധത്തിൽ പമ്പിലെത്തിച്ചു. ചേച്ചിയെ നോക്കിയപ്പോ വിയർത്തൊലിച്ച് ഒരു പരുവമായിട്ടുണ്ട്..
നെറ്റിയില് മുടിയൊക്കെയൊട്ടി കക്ഷമെല്ലാം നനഞ്ഞു വാടി തളർന്നു എന്റെ പുറകിൽ നടക്കുന്നുണ്ട്..
പെട്രോളും അടിച് അവിടെന്ന് നേരെ സ്റ്റുഡിയോയിലോട്ട് വിട്ടു. സ്വന്തം സ്റ്റുഡിയോ ആയത് കൊണ്ട് എപ്പോ വേണേലും തുറക്കാലോ.. അകത്തു കയറി എസിയും ഫാനുമിട്ട് ചേച്ചിയെ അതിനകത്താക്കി…
ഇനി കഴിക്കാനുള്ള വല്ലതും വേങ്ങണം.
ചേച്ചിയോട് അവിടെയിരിക്കാൻ പറഞ്ഞു കൊണ്ട് തിരിച്ചു അവിടെന്നിറങ്ങി തായേക്ക് പോയി.. സ്ഥിരമായി കയറാറുള്ള ബിരിയാണി കടയിൽ നിന്നും രണ്ട് തലപ്പാക്കെട്ടി ബിരിയാണി വാങ്ങി തിരിച് സ്റ്റുഡിയോയിലേക്ക് തന്നെ വിട്ടു..
മാറിലുണ്ടായിരുന്ന ഷോൾ അടുത്തുള്ള സോഫയിൽ കിടക്കുന്നുണ്ട്.. അതിൽ തന്നെ ചേച്ചി എസിയുടെ തണുപ്പും ആസ്വദിച്ചു കാലും കയറ്റി വച്ച് കിടക്കുന്നുണ്ട്.. തമിഴ് സിനിമാ ഇൻഡസ്ട്രിയലിലെ പേരു കേട്ട പല സംവിധായകരും നടന്മാരും നടിമാരുമൊക്കെ വന്നിരിക്കുന്ന പ്രീമിയും സോഫയിലാണ് കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നും വന്ന ഇവള് കിടക്കുന്നത്.. അതിനെന്താപ്പാ ഇവളുടെ സൗന്ദര്യത്തിന്റെ അടുത്തു പോലും വരത്തില്ല ഇവിടെയുള്ള നടിമാർ.. അല്ലേലും കേരളത്തിലെ പെൺപിള്ളേരെ കാണാൻ പ്രേത്യേക സൗന്ദര്യമാണല്ലോ.. ആ സാരിയും ഒരു കുഞ്ഞി പൊട്ടും അങ്ങിട്ടാൽ എന്റെ സാറേ…..അത് കൊണ്ടാണല്ലോ ഓരോരോ പാണ്ടികള് മലയാളി പെണ്ണുങ്ങളെ വളക്കാൻ ശ്രമിക്കുന്നത്.
ഞാനെന്താല്ലമേ പറയുന്നേ..
ടേബിളിൽ കെട്ടഴിച്ചു വച്ച പൊതിയെടുത്ത് ആവി പറക്കുന്ന മസാലയിൽ കുളിച്ച ആ ബിരിയാണിയെ
ചേച്ചി ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. കൂടെ ചുമരിലൊട്ടിച്ചുവച്ചിരിക്കുന്ന നടന്മാരുടെയും നടിമാരുടെയും ഫോട്ടോയിലേക്ക്..
:ഇവരുടെ ഫോട്ടോയൊക്കെ ഈ സ്റ്റുഡിയോന്ന് എടുത്തതാണോ
കഴിക്കുന്നതിനിടക്ക് ചുമരിലോട്ടിച്ചുവച്ചിരിക്കുന്ന വോദികയുടെ വന്മഗൾ തന്താലെന്നുള്ള മൂവിയുടെ പോസ്റ്റർ ആവശ്യത്തിന് എടുത്ത ഫോട്ടോക്ക് നേരെ കണ്ണ് കാണിച്ചു കൊണ്ട് പറഞ്ഞു..
:ഏയ്.. അത് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് എടുത്തതാണ്.. അതിന്റെ പോസ്റ്റർ ആവശ്യത്തിന് ഞങ്ങളെ ആയിരുന്നു വിളിച്ചിരുന്നത്.. അപ്പോ എടുത്തതാണ്
:അപ്പൊ സിനിമയിലും കയറി തുടങ്ങിയോ
:ആ.. ഇടക്ക് ഇതുപോലെ ഓരോരോ പടങ്ങളുടെ ഓർഡർ കിട്ടും.