സിനേറിയോ 2 [Maathu]

Posted by

കുറച്ച് ചിരിയും കളികൾക്കും ശേഷം

അലനും അവന്റെ പെണ്ണും അവിടെന്നിറങ്ങി.. കൂടെ കറങ്ങാൻ പോരുന്നൊന്ന് ചോദിച്ചെങ്കിലും അതിനെ തള്ളി കളഞ്ഞു..വീണ്ടും ആ ഹാളിൽ ഞാനും ചേച്ചിയും തനിച്ചായി…രാവിലെ വല്ലാണ്ട് കഴിക്കാത്തത് കൊണ്ട് പസിയടക്കാൻ സ്വാതി തന്നിട്ടു പോയ ഓറഞ്ച് ജൂസടിച്ചു കുടിച്ചു . ചേച്ചി ചെയ്ത് തരാന്ന് പറഞ്ഞെങ്കിലും ഞാൻ തന്നെ സ്വയം ചെയ്തു.. വന്ന അന്ന് തന്നെ ഉള്ള പണി മൊത്തം ചെയ്യിപ്പിക്കുന്നത് ശരിയല്ലല്ലോ… എങ്ങനെ ഹേ

 

ഉച്ചക്ക് വായിൽ വയ്ക്കാൻ ഒന്നും അതിനകത്ത് ഇല്ലാത്തത് കൊണ്ട് പുറത്തേക്കിറങ്ങി…കൂടെ സ്റ്റുഡിയോ കാണാൻ ചേച്ചിയും ഉണ്ടെന്ന് പറഞ്ഞു..

പട്ടരുടെ വിശാലമായ പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ കയറി കിക്കറടിച്ചു… എന്തോ ഒരടിക്കൊന്നും ആള് ഒണാവുന്നില്ല… അല്ലേൽ ഒന്ന് രണ്ടടിക്ക് വിറക്കേണ്ട വണ്ടിയാണ്..

പെട്രോൾ ടാങ്കിലേക്ക് ഒന്ന് കണ്ണീറിഞ്ഞു ശേഷം ഒന്നു കുലുക്കി.. അപ്പൊ അതാണ് കാര്യം മാട സ്വാമിയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് വന്നത് എണ്ണയടിക്കാതെയാണ്..

ടാങ്കിലേക്ക് ഉള്ള ശക്തിയെടുത്ത്‌ ഊതി കിക്കറടിച്ചു.. അതിൽ അവശേഷിച്ചിരിക്കുന്ന ഒന്ന് രണ്ട് തുള്ളികളുടെ മണം കിട്ടിയപ്പോ തന്നെ വണ്ടി റെഡിയായി..പെട്ടന്ന് ചേച്ചിയെ കയറ്റി അടുത്തുള്ള പമ്പിലേക്ക് വിട്ടു. പമ്പിലെത്തുമെന്ന് ഉറപ്പില്ലെങ്കിലും വേറെ ചോയ്സ് ഇല്ലാത്തത് കൊണ്ട് എവിടെ വച്ച് നിൽക്കുന്നോ അവിടെന്ന് തള്ളാന്ന് മനസ്സിൽ തീരുമാനിച്ചു വിട്ടു. ഒരു കിയ സെൽട്ടോസ് കാറുണ്ടായിരുന്നു.. അത്‌ അവന്മാര് കൊണ്ട് പോയതാണ്.. വേറെ കാറൊന്നും ഇല്ലാത്തത് കൊണ്ട് എവിടേലും ഷൂട്ടെന്തേലുമുണ്ടേൽ അതിലായിരിക്കും ക്യാമറയും അതിനോടനുബന്ധിച്ചുള്ള സാധന സാമഗ്രികളും വയ്ക്കുക . ആ സ്റ്റുഡിയോയുടെ പാർക്കിംഗ് ഏരിയയുടെ ഒരു മൂലയിൽ എപ്പോഴുമുണ്ടായിരിക്കും … ഞാനും മാടയും അരുണുമൊക്കെ കൂടുമ്പോൾ പട്ടരുടെ കാറായിരുന്നു ഉപയോഗിച്ചിരുന്നത്…വർഷങ്ങളായിട്ടുള്ള പരിജയം ഉള്ളത് കൊണ്ട് ഞങ്ങളെ നല്ല വിശ്വാസമാണ് പുള്ളിക്ക്…

 

മനസ്സിൽ കണ്ടത് പോലെ തന്നെ

പമ്പിലേക്കെത്താനുള്ള പകുതിക്ക് എത്തിയപ്പോ വണ്ടി ഓഫായി.. എല്ലാം വന്നു കയറിയവളുടെ ഭാഗ്യം…

ഇനിയിപ്പോ ഇതും ഉന്തികൊണ്ട് അടിച്ചു വീശുന്ന ഉഷ്ണ കാറ്റിൽ തള്ളി കൊണ്ട് പോകണം.. എന്തോ ചേച്ചി നടക്കാൻ പറ്റത്തൊന്നുമില്ലെന്ന് പറഞ്ഞില്ല ..അതും കൂടി പറഞ്ഞാ തൃപ്തി ആയി.

Leave a Reply

Your email address will not be published. Required fields are marked *