കണ്ണും നിറച്ച് ചേച്ചി മുഖത്തേക്ക് നോക്കി പറഞ്ഞപ്പോ എനിക്കെന്തോ പോലെയായി..
:ചേച്ചി വന്നതില് എനിക്കെന്ത് ബുന്ധിമുട്ട്.. അല്ലേൽ തന്നെ ഞാൻ ഇവിടെ തനിച്ചാ..
:അല്ല. എനിക്കറിയ.. നിനക്ക് വികാരങ്ങളെ ഒളിപ്പിക്കാൻ പറ്റത്തില്ല.. അത് നിന്റെ മുഖത്ത് ഇങ്ങനെ മിന്നി മറഞ്ഞു നിൽക്കും.
:ഒന്ന് പോ ചേച്ചി…വർഷങ്ങൾക്ക് ശേഷം കാണുകയല്ലേ അത് കൊണ്ടായിരിക്കും.. അത് ചേച്ചി വേറെയൊരു അർത്ഥത്തിൽ എടുക്കല്ലേ..
ഗാതേച്ചിയെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു കൊടുത്തു..എന്നോട് ഇതൊക്കെയല്ലേ ചെയ്യാൻ പറ്റുകയുള്ളു.
അല്ലേലും ഈ പെണ്ണുങ്ങളുടെ പ്രധാന ആയുധമാണല്ലോ ഇമോഷണൽ ബ്ലാക്ക്മൈലിങ്.. ആ അഗാഥ ഗർത്ഥത്തിലേക്ക് ഈയുള്ള ഞാനും വീണു.. അല്ലെങ്കിൽ ഞാൻ ഇക്കാലമത്രയും സ്വരൂപിച്ചു വച്ചിരുന്ന വെറുപ്പും ദേഷ്യമൊക്കെ ഒരൊറ്റ കണ്ണുനീരിൽ അലിഞ്ഞില്ലാതെയാവുമോ…
അന്നേരമാണ് കാളിങ് ബല്ല് അടിയുന്നത്. ഇതിപ്പോ ആരാ ഈ നേരത്ത്
:ഞാൻ നോക്കീട്ട് വരാ
ചേച്ചിയെ അവിടെ തനിച്ചാക്കിയിട്ട് വാതിലിന് നേരെ നടന്നു. അപ്പോഴും ബെല്ല് നിർത്താതെ ശബ്ധിച്ചു കൊണ്ടിരിന്നു. കീ ഹോളിലൂടെ നോക്കിയപ്പോയുണ്ട് ഒരു കണ്ണ് അപ്പുറത്ത് നിന്ന് ഇങ്ങോട്ടേക്ക് നോക്കുന്നു…ഇതാരപ്പാ ഈ മാന്നേഴ്സില്ലാത്ത പൂണ്ടച്ചി..
വാതില് തുറന്നപ്പോഴുണ്ട് ആ പൂണ്ടച്ചി ഇളിച്ചോണ്ട് ഇരിക്കുന്നു.. വേറെയാര് അരുണ് .. ഇവിനെന്തിനാ ഇപ്പോ ഇങ്ങോട്ടേക്ക് വന്നേ.. സ്വാതീടെ കൂടെ കറങ്ങാൻ പോയില്ലേ.
:എന്താണ് മൈരാ തുറക്കാനിത്ര താമസം..
കിതച്ചോണ്ട് വാതിൽ കട്ടിലിൽ ചാരി നിന്ന് അവൻ ചോദിച്ചു.
:ഞാൻ അടുക്കളയിലാരുന്നു.. എന്തെ ഇപ്പോ എഴുന്നള്ളിയെ.. സ്വാതി പുറത്താക്കിയോ.
:സ്വാതി അല്ല അണ്ടി…അടിച്ച കുപ്പിയും പൊട്ടിച്ച ഗ്ലാസ്സുമൊക്കെ ഒഴിവാക്കിയോ..
അവനെന്നെ ഉന്തി മാറ്റി അവിടെമൊത്തം കണ്ണുകൾ കൊണ്ട് തിരഞ്ഞു
:അതൊക്കെ ഒഴിവാക്കി .. എന്താ കാര്യം.
:ഒന്നും പറയേണ്ട.. ഞാൻ നേരം വൈകാൻ കാരണം ഇന്നലത്തെ കുടി കൊണ്ടാണെന്ന് അവള്, നീ ബൈക്കീന്ന് വീണിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയതായിരുന്നൂന്ന് അത് കൊണ്ട് വൈകിയതാണെന്ന് ഞാനും.. അവസാനം അവള് പറഞ് അങ്ങനെയാണേൽ അവൾക്കും കൂടെ കാണണമെന്ന്.