സിദ്ധാർഥ് ഉം മീരയും എത്തിയപ്പോ നീന ഫ്രണ്ട് ഇൽ അവരെ വെയിറ്റ് ചെയ്തു നില്പുണ്ടായിരുന്നു. സിദ്ധാർഥ് ആദ്യം പ്രോഗ്രാം ഹാൾ ലേക്ക് പോയി. അവനു അതായിരുന്നു ഇമ്പോർട്ടൻസ്. സ്നേഹ പ്രോഗ്രാം ഹാൾ ഇൽ തന്നെ ഉണ്ടായിരുന്നു. എല്ലാം റെഡി ആണ്, ഗസ്റ്സ് ഒന്ന് രണ്ടു പേര് വന്നിട്ടുണ്ട്. മീര അവരോട് പോയി സംസാരിക്കുന്നുണ്ട്. അവളുടെ ക്ലൈന്റ്‌സ് ആണല്ലോ, സിദ്ധാർഥ് ഉം അവരുടെ അടുത്തേക്ക് പോയി. ക്ലൈന്റ്‌സ് ആയിട്ട് റിലേഷൻ ഉള്ളത്, സെയിൽസ് ഹെഡ് റാം, മീര പിന്നെ സിദ്ധാർഥ് ആണ്.
മീര ഡ്രസ്സ് മാറാൻ വേണ്ടി സ്നേഹയോട് തിരക്ക് കൂട്ടുന്നും ഉണ്ട്. സമയം പോവുന്നത് അവൾ അറിയുന്നുണ്ട്, മീരക്ക് പിന്നെ ടെൻഷൻ അടിക്കാൻ വല്യ കാരണങ്ങൾ ഒന്നും വേണ്ട പ്രത്യേകിച്ച്.
റൂം ചോദിക്കാൻ വേണ്ടി സ്നേഹ മീരയേം നീനയേം കൂട്ടി ഹോട്ടൽ റിസപ്ഷൻ ലേക്ക് പോവാൻ തുടങ്ങി. പെട്ടന്ന് സ്നേഹ സിദ്ധാർഥ് ൻ്റെ നേരെ തിരിഞ്ഞിട്ട്.
“സിദ്ധു നീ കൂടെ വാ, നീ കൂടെ ഉണ്ടെങ്കിൽ അവര് തരും”
സിദ്ധാർഥ്: ആൾക്കാർ വന്നു തുടങ്ങി, ശരി വാ വേഗം.
അവൻ അവരുടെ കൂടെ ചെന്നു. വിനീത് റിസപ്ഷൻ ഇൽ റെഡി ആയി ഇരിപ്പുണ്ടായിരുന്നു, അവനെ കണ്ടപ്പോൾ തന്നെ വിനീത് എന്താ എന്ന് ചോദിച്ചു.
സിദ്ധാർഥ്: ഇവർക്ക് ഡ്രസ്സ് ചേഞ്ച് ചെയ്യണം, ഒരു റൂം തരാൻ പറയാം തൽക്കാലത്തേക്ക്.
വിനീത്: എന്തിനു? എൻ്റെ റൂം യൂസ് ചെയ്തോളു. ജസ്റ്റ് ചേഞ്ച് ചെയ്യാൻ അല്ലെ?
സിദ്ധാർഥ് മീരയെ നോക്കി. സ്നേഹ അപ്പോളേക്കും ഓക്കേ പറഞ്ഞു.
വിനീത് കീ സ്നേഹക്ക് കൊടുത്തു. സിദ്ധാർഥ് നു അത്രക്ക് അത് പിടിച്ചില്ല, മീര യെ അയാളുടെ റൂം ലേക്ക് വിടാൻ, അവൾക്ക് അത് അവൻ്റെ മുഖത്തു നിന്ന് മനസിലായി, അവള് ഒന്ന് കണ്ണടച്ച് കാണിച്ചു, പേടിക്കേണ്ട എന്ന അർഥത്തിൽ. പിന്നെ അവൾ ഒറ്റക്ക് അല്ലല്ലോ എന്നോർത്ത് അവൻ സമാധാനിച്ചു. വിനീത് പെൺ വിഷയത്തിൽ അത്രക് neat അല്ല എന്ന് അവൻ കേട്ടിട്ടുണ്ട്, നേരിട്ട് അറിയില്ല എങ്കിലും. അവര് മൂന്ന് പേരും റൂമിലേക്ക് പോയി.
വിനീത്: എല്ലാം സെറ്റ് അല്ലെ ഹാൾ ഇൽ?
സിദ്ധാർഥ്: ഹാ, ഓൾ സെറ്റ് ആണ്.
വിനീത്: എല്ലാവരും വന്നു തുടങ്ങിയോ?
സിദ്ധാർഥ്: വന്നു കൊണ്ടിരിക്കുന്നു.
വിനീത്: ആരൊക്കെ ഉണ്ടവിടെ?
സിദ്ധാർഥ്: ടീം ഫുൾ ഉണ്ട്.
വിനീത്: ഓക്കേ, മീര യോട് വേഗം അങ്ങോട്ട് ചെല്ലാൻ പറ. she should be there to welcome all… ആൻഡ് സിദ്ധു, പ്രോഗ്രാം സ്റ്റാർട്ടിങ് ആവുമ്പോളേക്കും ഞാൻ പ്രസിഡന്റ് നെ കൂട്ടി വരാം, ഓക്കേ.
സിദ്ധാർഥ് അപ്പോളാണ് പ്രസിഡന്റ് ൻ്റെ കാര്യം ഓർത്തത്.