ഈ തിരക്ക് കാരണം പിന്നെ അവനു മീരയെ ശ്രദ്ധിക്കാൻ പറ്റിയില്ല. ഉച്ചക്ക് ശേഷം അവളോട് പറഞ്ഞിട്ട് അവൻ ഒന്ന് കൂടി ഹോട്ടൽ പോയി. സ്നേഹ അവിടെ ഉണ്ട്, എല്ലാം ഒക്കെ ആണ് ഒരു കുഴപ്പവും ഇല്ല, ടൈം ഇൽ തന്നെ തുടങ്ങാൻ സെറ്റ് ആണ് എല്ലാം എന്ന് ഉറപ്പാക്കി. സ്നേഹക്ക് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തിട്ട് തിരിച്ചു പോരാൻ തുടങ്ങുമ്പോ മീര ടെ കോൾ.
സിദ്ധാർഥ്: പറ
മീര: അവളുടെ അടുത്തു ആണോ?
സിദ്ധാർഥ്: ആര് സ്നേഹ ടെയോ?
മീര: വേറെ ആരാ അവിടെ?
സിദ്ധാർഥ്: പറ ഡീ, ഞാൻ ഇറങ്ങി, പാർക്കിംഗ് ലേക്ക് നടക്കുവാ.
മീര: ഹ്മ്മ്… ഓക്കേ…
സിദ്ധാർഥ്: നീ എന്താ വിളിച്ചേ?
മീര: നീ ലേറ്റ് ആവാതെ വരാൻ വേണ്ടി. എനിക്ക് ഹോട്ടൽ ലേക്ക് വരണ്ടേ? ഞാൻ നിൻ്റെ കൂടെ ആണ് വരുക.
സിദ്ധാർഥ്: ഞാൻ ഇതാ വരുവാ അങ്ങോട്ട്.
മീര: ഓക്കേ ഓക്കേ വേഗം വാ..
സിദ്ധാർഥ് ഫോൺ കട്ട് ചെയ്തു കാർ എടുത്ത് ഓഫീസിലേക്ക് വിട്ടു.
5. 30 ആയപ്പോ വിനീത് ഇറങ്ങി, സിദ്ധാർഥ് നോട് ടൈം ഇൽ എത്താൻ പറഞ്ഞിട്ട് ഹോട്ടൽ ലേക്ക് ഇറങ്ങി. വിനീത് നു ഒരു റൂം എടുത്ത് ഇട്ടിട്ടുണ്ട്. ആൾ ഒരു ഷോ മാൻ ആണ്, പോയി റെഡി ആയി വരാൻ ആണ് ഓടിയത് എന്ന് അവന് മനസിലായി.
വിനീത് പോയപ്പോൾ തന്നെ മീര എഴുനേറ്റ് സിദ്ധാർഥ് ൻ്റെ അടുത്തെത്തി.
മീര: ഡാ ഇറങ്ങാം.
സിദ്ധാർഥ്: ഹ…, അല്ല നീ ഡ്രസ്സ് മാറുന്നില്ലേ?
മീര: ഞാൻ ഒന്ന് സ്നേഹ യെ വിളിക്കട്ടെ. എങ്ങനെ ആണെന്ന് ചോദിക്കട്ടെ പ്ലാൻ.
അപ്പോൾ HR ഉം വന്നു രണ്ടു പേരുടേം അടുത്തേക്ക്. നീന എന്നാണ് ആ കുട്ടി ടെ പേര്. ഒരു 25 വയസ്സ് കാണും, മാരീഡ് അല്ല.
മീര സ്നേഹ യെ വിളിച്ചു ചോദിച്ചിട്ട് ഹോട്ടൽ ഇൽ വച്ച് ചേഞ്ച് ചെയ്യാം എന്ന് തീരുമാനിച്ചു. ഒരു റൂം തത്കാലത്തേക്ക് ഒന്ന് ചേഞ്ച് ചെയ്യാൻ വേണ്ടി മാത്രം ചോദിച്ചു വാങ്ങാം എന്നാണ് സ്നേഹ ടെ പ്ലാൻ. എന്തായാലും അവൾ അവിടെ ആണല്ലോ.
അപ്പോഴേക്കും 6 o clock ആവാറായി. എല്ലാവരും ഇറങ്ങി ഹോട്ടൽ ലേക്ക്. നീന അവളുടെ 2 വീലർ ൽ ആണ് പോയത്.