ഡ്രസ്സ് എല്ലാം വാഷിംഗ് മെഷീൻ ഇൽ ഇട്ടു അവൾ കുളിക്കാൻ കയറി.
————————————————————————————————–
പിറ്റേ ദിവസം സിദ്ധാർഥ് നേരത്തെ ഓഫീസിൽ എത്തി. പ്രോഗ്രാം ഉള്ളതല്ലേ, ഹോട്ടൽ പോയി അവിടത്തെ അവസ്ഥ ഒക്കെ ഒന്ന് നോക്കണം. മീര എത്തുന്നതിനു മുന്നേ അവൻ ഹോട്ടൽ ലേക്ക് ഒന്ന് പോയി, മാർക്കറ്റിംഗ് ഹെഡ് സ്നേഹ യെ കൂടെ കൂട്ടി. കാര്യങ്ങൾ ഒക്കെ ഒന്ന് വിലയിരുത്തണം അത്രേ ഉണ്ടായിരുന്നുള്ളു ഉദ്ദേശം.
സ്നേഹ യെ മീരക്ക് ഒട്ടും ഇഷ്ടമല്ല. മീര വരുന്നതിനു മുൻപ് സ്നേഹ ആയിരുന്നു മീര ടെ പൊസിഷനിൽ. അതുകൊണ്ട് തന്നെ സ്നേഹക്ക് അവളോട് കുറച്ചു പ്രൊഫഷണൽ ജെലസി ഉണ്ട്, മീര ഒരു പെർഫോർമർ കൂടി ആണല്ലോ, അതാണ് കാര്യം. അതുകൊണ്ട് പറ്റുന്നത് പോലെ സ്നേഹ മീരക്ക് പണി കൊടുക്കാറും ഉണ്ട്. സിദ്ധാർഥ് നു അതിൽ ഒരുപാട് ഇടപെടാനും പറ്റില്ല. കാരണം സ്നേഹയും അവനും കമ്പനി ഇൽ കുറെ കാലം ആയ എംപ്ലോയീസ് ആണ്.
സ്നേഹക്ക് മീരയെ കാൾ 3 വയസ് കൂടുതൽ ആണ്. സ്നേഹ ഒരു ഡിവോർസി ആണ്. കൂടെ വേണ്ടവരെയും ബോസ് മാരെയും ഒക്കെ കൈയിൽ എടുക്കേണ്ടത് എങ്ങനെ എന്ന് അവൾക്ക് നന്നായി അറിയാം.അതുകൊണ്ട് തന്നെ സിദ്ധാർഥ് സ്നേഹ ആയി ചിലപ്പോ സംസാരിക്കുമ്പോ മീരക്ക് പിടിക്കാറില്ല. അവനെ സംശയം ഉണ്ടായിട്ടല്ല,
പക്ഷെ സ്നേഹ ആയതുകൊണ്ട് ഉള്ള ഒരു ബുദ്ധിമുട്ട്. അതുകൊണ്ട് തന്നെ അവൻ അത് ഓർത്തു സ്നേഹ യെ കൂടെ കൂട്ടിയപ്പോ. പക്ഷെ അവൾ ആണല്ലോ event എക്സിക്യൂട്ട് ചെയ്യുന്നത്, അത്കൊണ്ട് സ്നേഹ ആയിട്ട് കോർഡിനേറ്റു ചെയ്യാതിരിക്കാനും പറ്റില്ല.
കാര്യങ്ങൾ കുഴപ്പമില്ലാതെ പോവുന്നു എന്ന് മനസിലാക്കിയ സിദ്ധാർഥ് ഓഫീസിൽ ലേക്ക് തിരിച് പോന്നു. സ്നേഹ ഹോട്ടൽ ൽ തന്നെ നിന്നു, അവളുടെ റെസ്‌പോസിബിലിറ്റി ആണ് പ്രോഗ്രാം.
തിരിച്ചു ഓഫീസിൽ വന്നപ്പോ മീര സീറ്റ് ഇൽ ഉണ്ട്. ഒരു നോട്ടം നോക്കി അവൾ രൂക്ഷമായി. അവനു ഒന്നും മനസിലായില്ല.
കുറച്ചു കഴിഞ്ഞു ഒരു ഗാപ് കിട്ടിയപ്പോ മീര അവൻ്റെ അടുത്തെത്തി.
മീര: ഡാ,
സിദ്ധാർഥ്: ഹ്മ്മ് പറ ഡീ.
മീര: അവളേം കാർ ൽ കയറ്റി എന്തിനാ പോയത്?
അവനു കാര്യം മനസിലായി, എന്നാലും മനസിലാവാത്തപോലെ ചോദിച്ചു.
“ആരെ?”