ആത്മാർത്ഥത!!
പണികളുടെ ഒഴുക്കിന് വേണ്ടി പതിവ് അയൽക്കൂട്ടപരദൂഷണം പോലെ താളത്തിൽ പറയുന്ന മിനിയാന്റി പക്ഷെ പണിയെടുക്കാൻ ഒരു മടിയുമങ്ങനെ
കാണിച്ചിരുന്നില്ല….. പക്ഷെ ഒരു പ്രധാന
കാര്യം എന്താന്ന് വെച്ചാൽ ആപ്പകൂപ്പ
കൂലിപ്പണി തൊഴിലുറപ്പ് തുടങ്ങി ദിവസ
വേതന പണികൾക്കൊന്നും ആന്റിയെ
കിട്ടില്ല, അത് പണിയെടുക്കാൻ മടിച്ചിട്ട് ഒന്നുമല്ല.. ‘നമ്മളങ്ങനെ പണിക്ക് പോവണത് നാട്ടുകാരറിഞ്ഞാൽ കുറച്ചിലല്ലേ’ എന്നാണ് അഭിമാനി ഭർത്താവിനെപ്പോലെ ആന്റിയും പറയുക!, മിക്ക വീടുകളിലും മിനിമം രണ്ട് മൂന്ന് മാസമെങ്കിലും താമസിക്കാൻ പാകത്തിനുള്ള അവസരങ്ങളിലേ ആന്റി പോവുകയുള്ളു…
ഡെയിലി കൂലിപ്പണിക്കാരി എന്ന ലേബൽ ഒഴിവാക്കാനാണെന്ന് ന്യായമായും എല്ലാവരും കരുതും.. പലപ്പോഴും ബന്ധുക്കളുടെ വീടുകളിലായത് കൊണ്ട് വിശേഷങ്ങൾ പ്രമാണിച്ചുള്ള സന്ദർശനമാണെന്ന്
ആളുകൾ കരുതുകയും ചെയ്യുമല്ലോ!
പക്ഷെ സത്യം എന്തെന്ന് വെച്ചാൽ
അടുപ്പിച്ച് രണ്ട് മൂന്ന് മാസം നിന്ന് കഴിയുമ്പോൾ അഭിമാനികളായ വീട്ടുകാർ ഒരു നല്ല തുക തന്നെ മിനിയാന്റിക്ക് കൈമാറും എന്നതാണ് വസ്തുത! മാത്രമല്ല, അമേരിക്ക
യൂറോപ്പ് ഓസ്ട്രേലിയ ഗൾഫ് തുടങ്ങി
ഓരോരുത്തരുടെ വരവുംഗതിയും അനുസരിച്ച് പല പല സമ്മാനങ്ങളും കിട്ടും! പതിവ് മാല വാച്ച് തുണികൾ തുടങ്ങി എടുത്താൽ പൊങ്ങാത്ത അലമാരകൾ വരെ മിനിയാന്റി ഇങ്ങനെ വീട്ടിലെത്തിച്ചുണ്ട്..! പണിയടുക്കുമ്പോൾ കുറച്ച് പരദൂഷണവും,സീരിയല് കാണലും ഒക്കെ ഉണ്ടെന്നല്ലാതെ ആന്റി ആരെയും വെറുപ്പിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്ളസ് പോയിന്റ്. എന്തിന് ഒന്ന് കാര്യമായി ദേഷ്യപ്പെടുക പോലുമില്ല മിനിയാന്റി.! ഈണത്തിലുള്ള സോപ്പിട്ട സംസാരം ക്ഷ പിടിക്കും വീട്ടുകാർക്ക് .., പരദൂഷണം പിന്നെ പലർക്കും ഒരു പരിധി വരെ ഇഷ്ടവുമാണല്ലോ………… ………. ……
“നീയാ എട്ടു മണിയുടെ ബസിന് കേറിക്കോ
മിനി, ഇവിടെ വന്ന് വിളിച്ചാ മതി ഓട്ടോ
പറഞ്ഞ് വിടാം..” അപ്പച്ചൻ കട്ടിലിൽ നീണ്ട്നിവർന്ന് കിടന്ന് തെല്ല് അവശതയോടെ ഫോണിൽ സംസാരിച്ചു. ഇതാണ് ഇവിടുത്തെ
പ്രധാന വിശേഷം. അപ്പച്ചന് വയറ്റിലൊരു ട്യൂമർ ഓപ്പറേഷൻ കഴിഞ്ഞ് റെസ്റ്റിലായി!
എന്നെക്കൊണ്ട് വീട്ടിൽ വല്യ ഉപകാരം
ഒന്നുമില്ലെങ്കിലും അത്യാവിശ്യം വീട്ടിലെ
സഹായങ്ങൾ, പിന്നെ ബൈക്കുമായി പോകേണ്ടിടത്തെല്ലാം പോയി വരുക
തുടങ്ങിയ ചില്ലറ പണികളൊക്കെ നടന്ന്