“മിസ്സ് മെയ് ഐ കം ഇൻ ”
പെട്ടെന്നാണ് വാതിലിൽ നിന്ന് ആ ശബ്ദം കേട്ടത് കുട്ടികൾ എല്ലാം വേഗം അങ്ങോട്ട് നോക്കി വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ട് ആദി ഒരു നിമിഷം ഒന്ന് ഞെട്ടി
“ഇവൾ ഇവളെന്താ ഇവിടെ ”
അത് രൂപയായിരുന്നു
മിസ്സ് :ഹ കൃത്യസമയത്ത് തന്നെ എത്തിയല്ലോ എന്താ കുട്ടി ഇത് സമയം എത്രയായി
രൂപ :സോറി മിസ്സ് ബസ് കിട്ടിയില്ല
മിസ്സ് :ബസ് കിട്ടിയില്ല സ്കൂട്ടർ പഞ്ചർ ആയി മാരകമായ തലവേദ ഇതൊക്കെ ഞാൻ കുറേ കെട്ടിട്ടുള്ളതാ ഉം ശെരി കയറിക്കോ
രൂപ പതിയെ ക്ലാസ്സിലേക്ക് കയറി
മിസ്സ് :തന്റെ പേര് എന്താ
രൂപ :രൂപാ പ്രസാദ്
മിസ്സ് :ഉം തന്നെ എവിടെയാ ഇരുത്തുക ഉം ദാ തല്ക്കാലം അവന്റെ അടുത്ത് ചെന്നിരുന്നോ അവൻ കുറേ നേരമായി ഒറ്റക്ക് ഇരിക്കുന്നു
മിസ്സ് ആദിയെ ചൂണ്ടി പറഞ്ഞു ആദിയെ കണ്ട് രൂപ ഒരു നിമിഷം ഒന്ന് ഞെട്ടി
മിസ്സ് :എന്താ പോകുന്നില്ലേ
ഇത് കേട്ട രൂപ പതിയെ പുറകിലെ ബെഞ്ചിനരികിലേക്ക് നടന്നു
അടുത്ത നിമിഷം ആദി ബെഞ്ചിൽ നിന്ന് ചാടി എഴുനേൽറ്റു
മിസ്സ് :നിനക്ക് എന്തടാ അവിടെ ഇരിക്ക്
ആദി :ഞാൻ ഇവളുടെ അടുത്ത് ഇരിക്കില്ല മിസ്സ്
ആദി എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞു
മിസ്സ് :അതെന്താ ഇവള് നിന്നെ പിടിച്ചു വിഴുങ്ങോ മിണ്ടാതെ ഇരുന്നോണം അവിടെ കുട്ടി ചെന്നിരിക്ക്
മിസ്സ് രൂപയോടായി പറഞ്ഞു രൂപ പതിയെ ആദിയുടെ അടുത്തേക്ക് ചെന്നിരുന്നു
ശേഷം മിസ്സ് സംസാരം തുടർന്നു
ആദി :നീ എന്താടി ഇവിടെ
ആദി പതിഞ്ഞ സ്വരത്തിൽ രൂപയോട് ചോദിച്ചു
രൂപ :അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് നീ എന്താ ഇവിടെ
ആദി :ഇത് എന്റെ ക്ലാസ്സാടി
രൂപ :നിനക്ക് വേറേ വിഷയമൊന്നും കിട്ടിയില്ലേ പഠിക്കാൻ
ആദി :നിനക്ക് കിട്ടിയില്ലേടി
“എന്താ അവിടെ രണ്ടും കൂടി ഇതുങ്ങൾ എനിക്ക് പണി ഉണ്ടാക്കും എന്താ ആദ്യ ദിവസം തന്നെ പുറത്ത് പോണോ “