വധു is a ദേവത 13 [Doli]

Posted by

ഇത്രയൊക്കെ എന്നോട് ചെയ്തിട്ടും വെറും പൊട്ടൻ ആയാ ഞാൻ എല്ലാവർക്കും വേണ്ടി നിന്നെ തന്നെ കെട്ടുകയും ചെയ്തു ……

തെറ്റായി പോയി ….

ഇത് ഓർത്ത് വച്ചോ എൻ്റെ വീട്ടുകാരുടെയും നിൻ്റെ വീട്ടുകാരുടെയും വിഷമം കണ്ടത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നെ കെട്ടിയത് ….. ഒരു കാര്യം പറഞ്ഞേക്കാം നമ്മൾ തമ്മിൽ ഒടക്കാണ് എന്ന് വെളിയിൽ അറിയണ്ട വെറുതെ ആ പാവങ്ങളെ വിഷമിപ്പിക്കുന്നത് എന്തിനാ…..ഇത്രയും പറഞ്ഞ് ഞാൻ വെളിയിലേക്ക് പോയി….

ഇങ്ങനെ ഒന്നും പറയണം എന്ന് വിചാരിച്ച് അല്ലെങ്കിലും എത്ര എന്ന് പറഞ്ഞാണ് ഞാനും വായ പൊതി ജീവിക്കുന്നത്….

നല്ല സമയം തന്നെ കെട്ടി നാലാം നാള് തുടങ്ങി ….

അമ്മ ഞാൻ പോറത്തു പോവാ…. ഞാൻ അതും പറഞ്ഞ് അമ്മക്ക് തിരിച് പറയാൻ എന്തെങ്കിലും ഉണ്ടൊ എന്ന് പോലും കേക്കാതെ ഇറങ്ങി പോയി….3

അമ്മ വരുമ്പോ ഞാൻ ഗെയിറ്റ് കടന്ന് നടന്ന് പോവുന്നതാണ് കണ്ടത്…..

ഈ ചെക്കൻ ഹ്മ് അമ്മ ഉല്ലിലോട്ടു തിരിച് പോയി….

ഇത്രയും വെറുപ്പ് തന്നോട് ഇന്ദ്രന് ഉണ്ടായിരുന്നോ അവൾ മനസ്സിൽ വിചാരിച്ചു….

എന്താണ് താൻ ചെയ്തത് …..

അവൾ കൊറേ നേരം ഇരുന്ന ഇരിപ്പിൽ കരഞ്ഞും ആലോചിച്ചുo സമയം പോയി…..

അമറിനോടു കാര്യങ്ങൾ വിളിച്ച് പറഞ്ഞാലോ ഇനി അവനെ എന്തെങ്കിലും ചെയ്യാൻ പറ്റൂ….അല്ലെങ്കിൽ വേണ്ട എന്തിനാ വെറുതെ ….. അവൾ മനസ്സിൽ ഓരോന്ന് ആലോചിച്ചു പിന്നെയും ഇരുന്നു…..

അമ്മു ഇന്ദ്രൻ്റെ അമ്മ അവളെ വിളിച്ചു…. എന്താ ആൻ്റി ദാ വരുന്നു….

അവൾ താഴേക്ക് ഇറങ്ങി ചെന്നു….

എന്താ മോളെ നീ മുകളിൽ തന്നെ ഇരുന്നത് ഒന്നുമില്ല ആൻ്റി….

വൈയെ നിനക്ക് …. ഇല്ല ആൻ്റി വീട്ടിലെ കാര്യം ആലോചിച്ചപ്പോ അവരെ ഒക്കെ മിസ്സിങ് പോലെ തോന്നി അതാ….

അയ്യോ അത് പോട്ടെ മോളെ മോൾ വേനലിൽ അവരെ ഒന്ന് പോയി കണ്ടിട്ട് വാ …..അവൻ ഇവിടെ ഇല്ലലോ പറഞ്ഞ പോലെ…. അവൻ എവിടെ പോയി ….

അറിയില്ല നല്ല ദേഷ്യത്തിൽ ആണ് പോയേക്കുന്നത് തോന്നുന്നു….. ……..അതിന് അവൾ ഒന്നും പറഞ്ഞില്ല….

Leave a Reply

Your email address will not be published. Required fields are marked *