എടി നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ഉണ്ടെങ്കിൽ നിനക്കുള്ള സൂപ്പർ ചെക്കനെ മൂപ്പർ സെറ്റ് ആക്കി തരുo…..
ഇപ്പൊ കുറച്ച് ആശ്വാസം കിട്ടിയോ ഞാൻ ചോദിച്ചു…
അവൾ അതിന് തല ആട്ടി .. നിനക്ക് ശെരിക്കും മ്മുവിനെ ഇഷ്ടം അല്ലേ അവൾ ചോദിച്ചു…..
അങ്ങനെ ചോദിച്ചാ അതൊന്നും നീ അറിയണ്ട ഞാൻ പറഞ്ഞു….
എനിക്കറിയാം ….. അവൾ പറഞ്ഞു…. അറിയാലോ അപ്പോ പോവാൻ നോക്കി അല്ലാ ടാ നീ പറഞ്ഞില്ലേ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ എന്ന് ….. ആരാ അത് നിൻ്റെ മകൂട്ടുകാരിൽ ആരാണ് ആള് അവൾ ചോദിച്ചു…
ആദ്യം നീ ഒന്ന് റിലാക്സ് ആവട്ടെ എന്നിട്ട് അതൊക്കെ അതോ ഇപ്പൊ തന്നെ കല്യാണം വേണോ….
ചി പോടാ….
ശെരി വാ പോവാം ….
അങ്ങനെ അവളെയും കൊണ്ട് താഴേക്ക് പോയി….
എന്താടാ വലിയ സന്തോഷംരണ്ടും കൂടെ വളലത്തും പ്ളാൻ ചെയ്തോ….അമ്മ ചോദിച്ചു… അതൊക്കെ ഉണ്ട് ആവുംബോ പറയാം ….
അപ്പോ ഞാൻ ഇറങ്ങുവാണ് സുദർശൻ അങ്കിൾ പറഞ്ഞു…. ഇന്ദ്ര പോട്ടെ ടാ അവൾ എന്നെ കെട്ടിപ്പിടിച്ചകൊണ്ട് പറഞ്ഞു….
ഇതെല്ലാം പാവം അമൃതയെ വളരെ അധികം വിഷമിപ്പിച്ചു…..
എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ അവൾ മൊത്തത്തിൽ തകർന്നു എന്ന് വേണം പറയാൻ…..
ഇതെല്ലാം കണ്ട് അവൾ നേരെ റൂമിലോട്ട് ഓടി കട്ടിലിൽ ചാടി വീണ് കരച്ചിൽ തുടങ്ങി…..
ഒരു നിമിഷം മരിച്ചാൽ എന്ത് എന്ന് പോലും അവൾക്ക് തോന്നി പോയി….
കുറച്ച് കഴിഞ്ഞതും ഇന്ദ്രൻ റൂമിലോട്ട് കേറി വന്നു അവൻ്റെ വരവ് അവൾ അറിഞ്ഞില്ല…. അവളുടെ കരച്ചിൽ അവൻ്റെ ശ്രദ്ദയിൽ പെട്ടു…..
ഇവൾ കരയുവാണോ അവൻ വിചാരിച്ചു…
ഡീ എന്താ എന്ത് പറ്റി…എന്താന്ന് അവൻ അവളുടെ തോളിൽ കൈ വച്ചു….
സമയം ആറായി ഈ സമയത്ത് കെടക്കല്ലെ ഞാൻ അവളോട് പറഞ്ഞു….
അമൃത എന്താടോ ഞാൻ അവളെ കൈയ്യിൽ പിടിച്ച് കുലുക്കി…..
നീ ആടാ പ്രശ്നം അവൾ അലറി…..
ഞാൻ എന്ത് ചെയ്തു …. നീ ഒന്നും ചെയ്തില്ല അല്ലേ…എന്നെ കല്യാണം കഴിച്ച് എൻ്റെ ജീവിതവും തകർത്തു എന്നിട്ട് കണ്ടവളമാരുടെ കൂടെ കൂത്താടി നടക്കാൻ ആണെങ്കിൽ എന്നെ എന്തിനാ കെട്ടിയത്…