അതെനിക്ക് അറിയാം അവളാണ് നിനക്ക് ഏറ്റവും വലുതെന്ന് അവൾ പറഞ്ഞു… അപ്പോ എല്ലാം അറിയാം അല്ലേ ഗുഡ്…..
പിന്നെ ഒന്നും മിണ്ടിയില്ല….
കൊറച്ച് ഓടിയതും ഓഫീസ് എത്തി…..
അവിടെ ഒടുക്കത്തെ തിരക്ക് ഇന്ന് ആണ് ലോക അവസാനം എന്ന് തോന്നും അത്ര തിരക്ക്….
ഇത് ഇന്നെങ്ങനും തീരുമോ ശേ….
അങ്ങനെ കൊറേ നേരം പാട്ട് കേട്ടും ഇൻസ്റ്റാഗ്രാം നോക്കിയും സമയം കളഞ്ഞു….
പെട്ടെന്നാണ് എൻ്റെ കൂടെ പഠിച്ച ശ്രീനാഥിൻ്റെ മുഖം പോലെ ഒരു മുഖം അങ്ങോട്ട് പോയത് ….
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അങ്ങോട്ട് പോയി ….
ഹലോ…. ആർ യു മിസ്റ്റർ ശ്രീനാഥ്……
അതെ …. ഇന്ദ്രൻ ആണോ…..
അതേടാ അളിയാ നീ എന്താ ഇവിടെ……ഞാൻ ചോദിച്ചു…
ടാ ഞാൻ ഒരു ക്ലയൻ്റ് നേ കാണാൻ വന്നതാണ്…..അവൻ പറഞ്ഞു….
അട്ടെ നീ ഏതാ ഇപ്പൊ പരുപാടി എടാ ഞാൻ ഇപ്പൊ ജൂനിയർ ലോയർ ആണ് …..
നീ ലോയർ എൻ്റെ മോനെ വിഷയം….
നീയോ എന്ത് പറയാൻ അളിയാ ഇങ്ങനെ അങ്ങ് പോവുന്നു….
അത് അവിടെ ബിക്കുന്നത് അമൃത ആണോ നിൻ്റെ മറ്റെ ….. അവൻ ചോദിച്ചു….
അതെ ടാ നിങൾ അന്ന് അടിച്ച് പിരിഞ്ഞതല്ലെ അളിയാ ……
അതൊക്കെ എന്ത് നീ അതൊന്നും പറയാതെ…..
അവളും നീയും ഒരുമിചാണോ വന്നത്…
അളിയാ അത് ഞങ്ങളുടെ കല്യാണം കഴിഞ്ഞു…..ഞാൻ പറഞ്ഞു….
എന്ത് ….
കല്യാണം ആണോ അടിപൊളി എന്തായാലും അളിയാ കൺഗ്രത്സ്സ്സ് അളിയാ…..
നീ ഫ്രീ അവുമ്പോ വിളി എനിക്ക് ഇത്തിരി തിരക്ക് ഉണ്ട്…..
നഗ്ന നമ്പർ ഒക്കെ വാങ്ങി ഞങൾ പിരിഞ്ഞു…..
ഒരു ഒന്നര മണിക്കൂർ കഴിഞ്ഞതും ഞങ്ങടെ നമ്പർ വന്നു…..
അവിടെ എത്തിയതും ഡിങ്കനേ പോലെ പപ്പ അവിടെ എത്തി….
അങ്ങനെ രജിസ്ട്രേഷൻ കഴിഞ്ഞ്. എല്ലാവരും വെളിയിൽ ഇറങ്ങി….
പപ്പ വരുന്നുണ്ടോ വീട്ടിലോട്ടു അങ്ങനെ ആണെങ്കിൽ നീയും പപ്പയുടെ കൂടെ പോക്കോ….. ഞാൻ പറഞ്ഞു….
ഇല്ല ഞാൻ ഇന്ന് രാത്രിയെ വരു പപ്പ പറഞ്ഞു….. ആണോ എന്ന ഞങൾ പോവുക ആണ്….