ഞാൻ കുളിച്ച് വന്നു… താഴെ നിന്നപ്പോ അമർ അവിടെ സോഫയിൽ കിടപ്പുണ്ട്….
നീ വരുന്നോ ഞാൻ ചോദിച്ചു…..
ഇല്ല നിങൾ പോയിട്ട് വാ….
വാടാ പിന്നാലെ വന്ന അവളും പറഞ്ഞു….
ഇല്ലെടി നിങൾ പോയിട്ട് വാ
അങ്ങനെ ഞങൾ ഇറങ്ങി അങ്ങോട്ട് എത്തി ….
പോവുന്ന വഴിയിൽ ഒന്നും ഞാൻ അവളെ മൈൻഡ് പോലും ചെയ്തില്ല….
അങ്ങനെ അവിടെ എത്തിയതും അവൾ ഇറങ്ങി പോയി…..
ഞാൻ വണ്ടിയിൽ ഉള്ള സാധനങ്ങൾ എടുത്ത് അങ്ങോട്ട് പോയി…..
ഇതെന്താ മോനെ ….
ഇത് അങ്കിളിനും ആൻ്റിക്കും ഡ്രസ്സ് ആണ്……
ഇതിനാണോ ഇന്നലെ രാത്രി പോയത് അമൃത മനസ്സിൽ ആലോചിച്ചു…..
അല്ലാ ചോട്ടു എവിടെ…..
അവൻ ഇവിടില്ല എൻ്റെ പെങ്ങടെ വീട്ടിൽ ആണ് വന്നില്ല….അങ്കിൾ പറഞ്ഞു….
അമർ വരും എന്ന് ഞങൾ വിചാരിച്ചു ആൻ്റി പറഞ്ഞു..
അവൻ വന്നില്ല ഞങൾ വിളിച്ചതാണ്… ഞാൻ പറഞ്ഞു….
പിന്നെ കുറെ നേരം ഒക്കെ സംസാരിച്ച് ഫുഡ് ഒക്കെ കഴിച്ചു നല്ല അടിപൊളി സദ്യ…..
പപ്പയും അങ്കിളും ഫോണിൽ സംസാരം ആണ് ……
വൈകുന്നേരം ആയപ്പോ ഞാൻ ഇരങ്ങിയലോ എന്ന് വിചാരിച്ചു….
എന്താണ് ഇവിടെ ചർച്ച ഒക്കെ….
ഒന്നുമില്ല മോനെ …..
എന്ന ഞങൾ ഇറങ്ങട്ടെ ആൻ്റി….. അയ്യോ പൊവാണോ നാളെ പോയ പോരെ മോനെ അങ്കിൾ പറഞ്ഞു….
അയ്യോ നാളെയോ അതൊന്നും വേണ്ട അങ്കിൾ ഇനി ഒരു വട്ടം വരുമ്പോ നോക്കാം….
അതെന്താ ടാ നിനക്ക് ഇത്ര ദിർഡി…..
ആൻ്റി ഒന്ന് ചുമ്മാ ഇരുന്നേ ഞാൻ പറഞ്ഞു….
ഡീ നീ ഒന്ന് പറ…. ആൻ്റി അവളോട് പറഞ്ഞു….
അവൾ എന്നെ ഒന്ന് നോക്കി നാളെ പോയ പോരേ…. പേടിച്ച പോലെ അവൾ പറഞ്ഞു….
ഒരു കാര്യം ചെയ്യാം നീ ഇന്ന് ഇവിടെ നിന്നോ നാളെ അല്ലെങ്കിൽ മറ്റന്നാൾ എപ്പോഴെങ്കിലും സൗകര്യം പോലെ വന്നോ ഞാൻ അവളുടെ തോളിൽ തട്ടി പറഞ്ഞു….
അത് എന്ത് പറച്ചിൽ ആടാ മോനെ…..
എൻ്റെ ആൻ്റി ഒന്ന് ചിരിച്ചെ നോക്കിക്കേ മോൾ ഇവിടെ ഇല്ലെ അടുത്ത് ഞാൻ ഇടനെ തന്നെ വരാം ഇന്ന് പോയിട്ട് ചെയ്യണ്ട ഒരു ചെറിയ പണി ഉണ്ട് അതാണ് പ്ലീസ് ഉമ്മ …..