ഞാൻ തിരികെ വരുമ്പോ അവിടെ പരുപാടി തുടങ്ങാൻ ആയി
ആഹാ ഇത് വരെ തുടങ്ങിയില്ല ഞാൻ ചോദിച്ചു……
മോളെ വന്നിരിക്ക് അമ്മ അമൃതയെ കഴിക്കാൻ വിളിച്ചു….
ഇല്ല എന്ന അമ്മയും ആൻ്റിയും ഇരി ഞാൻ ഫൂഡ് വിളമ്പാം ഞാൻ അവരെ നിർബന്ധിച്ച് ഇരുത്തി…..
എല്ലാവർക്കും വിളമ്പി കൊടുത്തു….
മണം തന്നെ നല്ല സൂപ്പർ അമൃത തൻ്റെ ഭർത്താവ് ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ തയാറായി…..
എല്ലാവരും കഴിക്കാൻ തുടങ്ങി ….
ആദ്യ വായ എടുത്ത് കഴിച്ചതും അമൃതയുടെ ഉള്ളിൽ അതായത് ഏതോ സിനിമയിൽ പറഞ്ഞ പോലെ മനസ്സിലേക്കുള്ള വഴി വയറിലൂടെ എന്ന പോലെ ആയിരുന്നു അത്.. അത്രയും രുചി…..
എങ്ങനെ ഉണ്ട് കൊള്ളാമോ…..ഇന്ദ്രൻ്റെ വാക്കുകൾ അവിടെ മുഴങ്ങി കേട്ടു…..
ഉഗ്രൻ അങ്കിൾ പറഞ്ഞു…..
ഐ ലവ് യൗ മോനു പപ്പ പറഞ്ഞു….
എങ്ങനെ ഉണ്ടെടാ ഞാൻ അമറിനോട് ചോദിച്ചു….
പറയാൻ ഉണ്ടോ കൊള്ളാം
എങ്ങനെ ഉണ്ട് മാഡം ഞാൻ ആൻ്റിയോട് ചോദിച്ചു…..
കൊള്ളാം ഉഗ്രൻ …..
ബീഫ് കറി എടുത്ത് കൊണ്ടുവരാം ഞാൻ ഉള്ളിലൊട്ട് പോയി…
എല്ലാവർക്കും നല്ല തേങ്ങ അരച്ച ബീഫ് കറി കൊണ്ട് കൊടുത്തു…. എൻ്റെ മോനെ ഒരു രക്ഷയും ഇല്ല
ആണോ
അപ്പോ എല്ലാവർക്കും ഇഷ്ടം ആയല്ലോ…. അപ്പോ ഫൂഡ് ഏറ്റു അല്ലേ
പിന്നെ ഇത്ര നല്ല ബിരിയാണി ഞാൻ കഴിച്ചിട്ടില്ല പപ്പ പറഞ്ഞു…
സത്യം കേട്ടോ ഇന്ന് എന്തോ പ്രത്യേകത ഉണ്ട് അമ്മയും പറഞ്ഞു….
അവൻ്റെ ഭാര്യക്ക് വേണ്ടി സ്പെഷ്യൽ ആയിരിക്കും അമർ അടിച്ച് കാച്ചി….
എല്ലാവരും അതിന് ചിരിച്ചു….
ആണോ ടാ…… അല്ലാ മോൾ എന്താ ഒന്നും പറയാതെ ഇരുന്നേ….
ഒന്നും ഇല്ല എനിക്ക് ചെറിയ തല വേദന ഉണ്ട് അതാണ്….
ടാ വെയിൽ താണിട്ട് മോളെ ഒന്ന് ഹോസ്പിറ്റലിൽ കോണ്ടുപോ കേട്ടോ…..അമ്മ പറഞ്ഞു…..
അമ്മ എനിക്ക് മറ്റെ വണ്ടി സർവീസ്ന് കൊടുക്കാൻ പോവണം….
അത് നാളെ പോയാലും മതി പപ്പ പറഞ്ഞു….
ഇന്ന് കൊടുത്താലേ ഒരു അഴച്ച കൊണ്ട് കിട്ടുള്ളു….