ഞാൻ പിന്നെയും അവനെ തല്ലാൻ അങ്ങോട്ട് പോയി…. ടാ വാടാ പ്രശ്നം ഉണ്ടാക്കാതെ അമർ അവൻ്റെ പരമാവതി ശക്തി എടുത്ത് എന്നെ വലിക്കുന്നുണ്ട് …..
ടാ വാ അവൻ പിടിച്ച് വലിച്ച് മാറ്റി….
ടാ വാ അവൻ എന്നെ അവർ നിന്ന സ്ഥലത്തേക്ക് കൊണ്ടുപോയി…..
ടാ എന്താടാ ഇത് നോക്ക് ആ നാറി ചെയ്തത് കണ്ടോ …..
അവൻ ചാവി കൊണ്ട് വരച്ചത് ഞാൻ കാണിച്ച് കൊടുത്തു…..
എന്താ നിങൾ ഇവിടെ ഉണ്ടായിട്ടു ഒരു റാസ്കൽ ഇങ്ങനെ ചെയ്തത് കണ്ടോ ഇതിനാണോ നിങ്ങളെ ഒക്കെ ഇവിടെ ജോലിക്ക് വച്ചിരിക്കുന്നത് ഇത് രാകേഷിൻ്റെ തീയേറ്റർ അല്ലേ ഞാൻ പറഞ്ഞേക്കാം പപ്പ പറഞ്ഞു…..
അയ്യോ സാർ ചതിക്കല്ലെ ഞങ്ങടെ ജോലി പോവും …..
പപ്പ വേണ്ട വെറുതെ അവർക്ക് പ്രശനം ഉണ്ടാക്കണ്ട …..
വാ പോവാം എൻ്റെ ശ്വാസം അപ്പോഴും ശെരി ആയിട്ടില്ല….
എന്താ ഇന്ദ്ര നീ ഇങ്ങനെ വയലൻ്റ് ആവുന്നത് അമ്മ പറഞ്ഞു…..
പിന്നെ അമ്മ കണ്ടതല്ലേ അവന്മർ ചെയ്തത് ഇനി ഇത് റെഡി ആക്കാൻ ഇത്ര ചെലവാണ് എന്ന് അറിയോ….
..എന്ന് വച്ച് അവനെ ഇങ്ങനെ തല്ലണം ആയിരുന്നോ ആ ചെക്കന് വല്ലതും സംഭവിച്ച ആര് സമാധാനം പറയും…..
അവൻ്റെ ഭാഗത്ത് മാത്രം അല്ല തെറ്റ് ആൻ്റി ഇതെ തന്നെ നമ്മടെ പുതിയ വണ്ടി ആണെങ്കിലോ വണ്ടി ഓടിച്ച് കൊണ്ടിരുന്ന അമർ പറഞ്ഞു
എന്ന അവൻ്റെ തല നിലത്ത് കിടന്ന് ഉരുളും…..
ടാ മതിനൊരു പോടിക്ക് അടങ് പപ്പ പറഞ്ഞു…..
ടാ വണ്ടി സൈഡ് ആക്ക് ഞാൻ പറഞ്ഞു….
ചേട്ടാ 4 ചായ ഒരു കട്ടൻ കട്ടൻ ഫസ്റ്റ് എടുക്കണെ ……
ടാ ഇങ്ങു വന്നെ ഇത് അവൾക്ക് കൊണ്ട് കൊട് ….ഞാൻ ആ കട്ടൻ അവൻ്റെ കൈയ്യിൽ കൊടുത്തു…..
അതെല്ലാം കഴിഞ്ഞ് വണ്ടി എടുത്തു …
ഞാൻ എസി ഓഫ് ആക്കി വിൻ്റോ തുറന്ന് വിട്ടു…
അങ്ങനെ വീടെതി …….
ടാ നീ വെറുതെ ഓരോന്ന് ആലോചിക്കാതെ പോയി കിടക്കാൻ നോക്ക് മോളെയും കൂടെ കൊണ്ട് പോ പപ്പ പറഞ്ഞു…..