അതെ ആൻ്റി ഇന്ദ്രനോട് ഒന്ന് …. കൂടെ വരാൻ പറയണം ആയിരിക്കും അല്ലെ …
ഹും…. ശെരി ശെരി പറഞ്ഞേക്കാം…..
അങ്ങനെ 10 മണി ആയപ്പോ പോവാൻ റെഡി ആയി….. ഭർത്താവ് കാറിൽ തന്നെ ഉണ്ട്….
ശെരി ആൻ്റി അവൾ അമ്മയോട് യാത്ര പറഞ്ഞു വണ്ടി കയറാൻ വന്നു….
ഡീ കാല് താഴെ തട്ട്….ഞാൻ പറഞ്ഞു…. ടാ ടാ ഷോ എറക്കല്ലെ അമ്മ പറഞ്ഞു….
ഹ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി തുണിയും കൊണ്ട് അങ്ങോട്ട് പോയി നോക്ക് സിടെ മുഴുവൻ പൊടി അക്കി….. എൻ്റെ പൊന്നു മോനെ നീ ഒന്ന് പോവാൻ നോക്ക് അതൊക്കെ ചലി ആവും അതിനല്ലേ മാറ്റ് ഇട്ടിരിക്കുന്നത് അമ്മ പറഞ്ഞു…..
ഒന്ന് നിക്ക് അമ്മ ഞാൻ ഇതൊന്നു തുടച്ചിട്ട് ഇറങ്ങാം അതിനുള്ളിൽ ഓഫീസ് പറന്നൊന്നും പോവില്ല…..
ഇതിൻ്റെ നൂറിൽ ഒന്ന് കെയറിങ് എനിക്ക് തരുന്നില്ല തെണ്ടി അമൃത ശബ്ദം താഴ്ത്തി പറഞ്ഞു..
വല്ലതും പറഞ്ഞോ ഇല്ല
ഹമ്മ്….
അമ്മ പോയിട്ട് വരാമേ
അങ്ങനെ വണ്ടി എടുത്ത കുറച്ച് കഴിഞ്ഞ് മഹാലക്ഷ്മി വിളിച്ചു അത് കാറിൽ കണക്റ്റ് ചെയ്ത് ഇന്ദ്രൻ സംസാരിക്കാൻ തുടങ്ങി …
എടാ എവിടെ നീ ….. ഞാൻ പൊറത്ത് പോവ ….
ആണോ പിന്നെ ഡാഡി ഇവിടെ ഇല്ല അപ്പോ ഞങൾ അങ്ങോട്ട് വരാൻ വൈകും അത് പറയാൻ ആണ് വിളിച്ചത് അവള് പറഞ്ഞ്….. ആണോ എന്ന ഒരു കാബ് എടുത്ത് വാ അല്ലെങ്കിൽ ഞാൻ തിരിച് വരുമ്പോ അത് വഴി വരാം ഞാൻ പറഞ്ഞു….
ആണോ എന്ന അങ്ങനെ ആവട്ടെ ശേരി ടാ….
ഓക്കെ…..
എന്ത് ഞാൻ അമൃതയോട് ചോദിച്ചു….
അല്ലാ എന്താ ഒരു ഇൻ്റെറസ്റ്റ് …
എന്തിന് …
അവളെ വിളിക്കാൻ പോവാനും ഒക്കെ …..
അതിന് ഇപ്പൊ നിൻ്റെ കാര്യത്തിന് ഞാൻ വന്നില്ലേ പിന്നെ എന്താ….
അപ്പോ ഞാനും അവളും ഒരു പോലെ ആണല്ലോ….
അതെ എന്ത്
അതെന്ന് നീയും അവളും ഒരു പോലെ തന്നെ…. അവൾ നിന്നെക്കാൾ ഒരു പടി കൂടുതൽ ആണെങ്കിൽ മാത്രമേ ഉള്ളൂ….