എന്താടോ പപ്പ അമ്മയെ നോക്കി….
കൊറേ ആയി പോയിട്ട് വേണമെങ്കിൽ നോക്കാം …..അമ്മ പറഞ്ഞു….
മോൾ എന്ത് പറയുന്നു…. ഞാൻ ഇല്ലാ നിങൾ പോയിട്ട് വാ അവൾ പറഞ്ഞു…..
അതെന്താ മോളെ നീ ഇല്ലാതെ ഞങൾ എങ്ങനെ പോവും പപ്പ പറഞ്ഞു…..
അവൾ എൻ്റെ മുഖത്തേക്ക് നോക്കി ……
ടാ നീ വിളിച്ച മോള് വരും …..
വെണ്ട താൽപര്യം ഇല്ലാത്തവരെ വെറുതെ എന്തിനാ നിർഭന്തിക്കുന്നെ ……
അവൻ അങ്ങനെ ഒക്കെ പറയും മോള് വാ പപ്പ പറഞ്ഞു….
ശെരി അങ്കിൾ അപ്പോ നമ്മൾ സിനിമക്ക് പോവുന്നു…..
നൈറ്റ് ഷോ ആയത് കൊണ്ട് നല്ല മൂടാണ് സിനിമക്ക് ഞങൾ പെട്ടന്ന് തന്നെ ഇറങ്ങി …..
അങ്ങനെ തിയേറ്ററിൽ പോയി ടിക്കറ്റ് ഒക്കെ എടുത്തു …..
സിനിമ തുടങ്ങി അമൃത ഞാൻ ഇരിക്കുന്ന സ്ഥലം നോക്കി ഇരുന്നു…..
അമറിൻ്റെ കൂടെ ഇരുന്നു ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ഇന്ദ്രൻ തന്നെ നോക്കുക പോലും ചെയ്യാത്തത് അവൾക്ക് നല്ല വിഷമം ഉണ്ടാക്കി….
ഇത്രയധികം വെറുക്കാൻ മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് അവൾ ആലോചിച്ചു….
അമലിൻ്റെ വാക്ക് കേട്ട് ഇന്ദ്രനെ തെറ്റിധരിച്ചത് ആദ്യ തെറ്റ് പിന്നെ മൈസൂർ വച്ച് നടന്നത് തൻ്റെ എടുത്ത് ചാട്ടം മാത്രം ആണ് ഇത്രയും തന്നെ ധാരാളം ആണ്…..
ഡീ ഡീ എന്ത് സ്വപ്നം കാണുവാ ഇന്നാ ഐസ് ക്രീം പിടി അമർ അവളുടെ കൈയ്യിൽ കൊടുത്തു …..
വേറെ എന്തെങ്കിലും വേണോ അവൻ ചോദിച്ചു….
എന്താ മോളെ നിനക്ക് വൈയ്യേ ഒരു മാതിരി ഇരിക്കുന്നു മുഖം ഒക്കെ …..
എനിക്ക് വയ്യ തോന്നുന്നു ആൻ്റി ചെറിയ തണുപ്പ് പോലെ ….
ഹോസ്പിറ്റലിൽ പോവാം മോളെ നമ്മക്ക് എന്ന …
അതൊന്നും വേണ്ട ആൻ്റി….
എന്ന വാ വീട്ടിൽ പോവാം
വേണ്ട ആൻ്റി കുഴപ്പം ഇല്ല കഴിഞ്ഞിട്ട് പോവാം …..
ആണോ……
അവൾക്ക് എന്തൊ പറ്റിയിട്ടുണ്ട് പോയി നോക്കിയാലോ …..അല്ലെങ്കിൽ വേണ്ട അമ്മ സംസരിച്ചല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ അറിഞ്ഞെനെ…..