ആണോ എന്ന ശെരി മോളെ ഞാൻ പിന്നെ വിളിക്കാം….
ശെരി അമ്മ………
എന്തൊക്കെയോ ആലോചിച്ച് അവൾ ഉറങ്ങി പോയി…..
രാവിലെ തന്നെ അമർ അങ്ങോട്ട് വന്നു ….
എന്താ ആൻ്റി അവൻ വന്നോ….
ഇല്ല …..
ഇവൻ ഇത് എവിടെ പോയി അമർ അത്മഗതം പറഞ്ഞു….
ടാ വല്ല കളിയും നടക്കുന്നുണ്ടോ പെട്ടന്ന് ആൻ്റി അവനോട് ചോദിച്ചു….
എന്ത് കളി എനിക്കൊന്നും അറിയില്ല….
ഉച്ച ആയി ഇന്ദ്രൻ വന്നില്ല ….
വൈകുന്നേരം ആയി ഒരു 7 8 മണി ആയപ്പോ ഇന്ദ്രൻ തിരികെ വന്നു….
ആൻ്റി മോൻ വന്നേകുന്നു… അമർ ഉറക്കെ വിളിച്ച് പറഞ്ഞു… അത് കേട്ട് അടുക്കളയിൽ നിന്ന് അവർ രണ്ടുപേരും അങ്ങോട്ട് വന്നു…
എവിടെ പോയതാടാ അമ്മ രൗദ്രഭാവം കാണിച്ച് കൊണ്ട് പറഞ്ഞു….
ഞാൻ ഒരു ആവശ്യത്തിന് തിരുവനന്തപുരം വരെ പോയത് ആണ്….
എന്തിന്…..
എന്ത് ഏത് എന്നൊന്നും ചോദിക്കല്ലെ ഞാൻ പറയില്ല …..
നീ പറയണ്ട എന്താ കാര്യം പറഞ്ഞിട്ട് ഉള്ളിൽ കേറിയ മതി….
ഒരുപാട് നേരം വെളിയിൽ നിന്നിട്ടും എനിക്ക് ഒരു കുലുക്കവും ഇല്ല ഇനിയും ഒരു അടിമയെ പോലെ കഴിയാൻ എനിക്ക് സൗകര്യം ഇല്ല … .ഞാൻ മനസ്സിൽ വിചാരിച്ചു….
ആൻ്റി അവൻ ആകെ വയ്യാതെ ആണ് വന്നത് എന്ന് തോന്നുന്നു ….. പാവം അവൻ അമർ പറഞ്ഞു…
എന്ന നീയും കൂടെ പോയി ഒരു കമ്പനി കൊടുക്ക്…. അമ്മ പറഞ്ഞു….
അതല്ല ആൻ്റി അവനെ ഇങ്ങനെ പൊരത്ത് നിർത്താതെ വല്ലതും കഴിച്ചോ എന്തോ….
അതെ ആൻ്റി ഇപ്പൊ തൽക്കാലം വെറുതെ വിടാം അമൃതയും പറഞ്ഞു….
വാ ആൻ്റി
ടാ തൽക്കാലം നീ പോയി കുളിച്ച് വല്ലതും കഴിക്ക് അമ്മ പറഞ്ഞു… ഓ വേണ്ട ഉള്ളിൽ വന്നിട്ട് വല്ല വെഷവും തന്ന് കൊല്ലാൻ ആയിരിക്കും. ഞാൻ പറഞ്ഞു….
ഇപ്പൊ എങ്ങനെ ഉണ്ട് ഇവനെ ഒക്കെ ചാട്ടക്ക് അടിച്ച് വേണം നന്നാക്കാൻ…..അമ്മ പറഞ്ഞു….
ടാ നീ വേണേൽ കേറിക്കോ വെറുതെ അവിടെ ഒറ്റക്ക് നിക്കണ്ട അമർ പറഞ്ഞു….