ഹാ അവൻ ഇത് ആദ്യം ആയി ആണോ വരാതെ ഇരിക്കുന്നത് വൈകി വരാരും ഉണ്ടല്ലോ അപ്പോ താൻ ഇത് വലിയ കാര്യം ആക്കണ്ട….
അത് പോലെ ആണോ ഇത് ഇപ്പൊ അവന് ഒരു കൂട്ട് കൂടെ ഉള്ളതല്ലേ ഇവളെ പറ്റി അവൻ ആലോചിച്ച് നോക്കി കൂടെ….
എടോ താൻ ബി പി കൂട്ടാതെ അവിടെ ഇരിക്ക് ഞാൻ അമറിനെ ഒന്ന് വിളിച്ച് നോക്കട്ടെ അവന് അറിയാതെ ഇരിക്കില്ല പപ്പ പറഞ്ഞു…..
എന്ന പിന്നെ വിളിക്ക്…..
ടാ അവൻ നിൻ്റെ കൂടെ ഉണ്ടോ ….
ഇല്ലല്ലോ അങ്കിൾ ഞാൻ വീട്ടിൽ ആണ്… എന്താ അവൻ ഇല്ലെ അവിടെ…..
നീ വേറെ ആരെയെങ്കിലും വിളിച്ച് ചോദിക്ക്…..
ഞാൻ ഉടനെ വിളിക്കാം….
ഇപ്പൊ വിളിക്കാം പറഞ്ഞിട്ടുണ്ട് പപ്പ പറഞ്ഞു….
ഒരു 2 മിനിറ്റ് കഴിഞ്ഞ് അവൻ തിരിച് വിളിച്ചു….
ഇല്ല അങ്കിൾ അവൻ അവരാരുടെയും കൂടെ ഇല്ല…..അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്…
ആണോ നീ എപ്പോഴാ ഇങ്ങോട്ട് വരുന്നേ
ഞാൻ നാളെ വൈകീട്ട് വരും അല്ലെങ്കിൽ മറ്റന്നാൾ രാവിലെ……..
ആണോ എന്ന വാ ഒരു അവശ്യം ഉണ്ട്….
അവൻ കൂട്ടുകാരുടെ അടുത്തൊന്നും ഇല്ല എന്നാണ് പറഞ്ഞെ നോക്കിട്ട് വിളിക്കാം എന്ന്….
നിങൾ വാ കഴിക്കാം അവൻ വരട്ടെ അവൻ്റെ ഊരുതെണ്ടൽ ഞാൻ നിർത്തി കൊടുക്കാം….അമ്മ പറഞ്ഞു…..
ആൻ്റി എനിക്ക് വേണ്ടാ ഞാൻ പോയി കിടക്കുവാ തലവേദന പോലെ അമൃത അതും പറഞ്ഞ് റൂമിലോട്ട് പോയി…..
അവൾടെ ഫോൺ അടിക്കുന്നത് കേട്ടു… വേഗം റൂമിലോട്ട് ഓടി…
അമ്മ ….
ഹലോ എന്താ അമ്മ …..
മോളെ ഫൂഡ് കഴിച്ചോടി…..
ആ കഴിച്ചു അമ്മ ; അമ്മ കഴിച്ചോ….
ഇല്ല മോളെ അച്ഛൻ പൊറത്തിന്ന് വാങ്ങി കൊണ്ട് വരും …..
ആണോ….
എന്താടി നിൻ്റെ ശബ്ദം ഒരു മാതിരി ആയിരിക്കുന്നെ വൈയ്യെ നിനക്ക്….
ഇല്ല അമ്മ ഒരു ചെറിയ തൽ വേദന പോലെ….
ആണോ എന്നാ നീ കിടന്നോ അവൻ എവിടെ ഇന്ദ്രൻ ….. ഇന്ദ്രൻ പൊറത്ത് പൊയിരിക്കുവാ ഇപ്പൊ വരും