ആൻ്റി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം നല്ല ക്ഷീണം….. ആണോ എന്ന കുട്ടൻ പോയിട്ട് വാ…
സമയം രാത്രി 8 ആയി ഇന്ദ്രൻ്റെ അച്ഛൻ വീട്ടിൽ എത്തി….
ഹാ മോളെ ….എന്താ മോള് ഇവിടെ ഇരിക്കുന്നെ…. ഒന്നുമില്ല അങ്കിൾ ഞാൻ വെറുതെ ഇവിടെ ഇരുന്നതാ….
അവരൊക്കെ എവിടെ….
ഞാൻ ഇവിടെ ഉണ്ട് പുന്നാര മോൻ ഇവിടെ ഇല്ലാ… ഇന്ദ്രൻ്റെ അമ്മ അങ്ങോട്ട് വന്നു….
അവൻ എങ്ങോട്ടോ പോട്ടേ വന്നോളും പപ്പ അങ്ങനെ പറഞ്ഞ് ഉള്ളിലോട്ട് പോയി….
അയ്യോ ഇന്നല്ലേ നിങ്ങൾക്ക് പോണം എന്ന് പറഞ്ഞത്…..അമ്മ ചോദിച്ചു…
അത് നാളത്തേക്ക് മാറ്റി ഞാൻ ടിക്കറ്റ് കാൻസൽ ആക്കി നാളത്തേക്ക് ബുക്ക് ചെയ്തിട്ടുണ്ട്….
ആണോ…..
അതെ മോൾക്ക് എന്തോ വിഷമം ഉണ്ട് തോന്നുന്നു… ഞാൻ വന്നപ്പോ ശ്രദിച്ചു….
നിങ്ങൾക്കും തോന്നിയോ ഞാൻ വിചാരിച്ചു എൻ്റെ തോന്നൽ ആണ് എന്ന്….
അവർ തമ്മിൽ വല്ല ഒടക്കും ആയോടോ….
അയ്യേ അങ്ങനെ ഒന്നും ഉണ്ടാവില്ല അവള് എന്നോട് വീട് മിസ്സ് ചെയ്യുന്നു എന്നൊക്കെ ആണ് പറഞ്ഞത്….
അങ്ങനെ ആണെങ്കിൽ കൊള്ളാം അവര് തമ്മിൽ പ്രശ്നം ഒന്നും ഉണ്ടാവാതെ നമ്മൾ വേണം നോക്കാൻ…. പപ്പ പറഞ്ഞു….
ശെരി ആണ്…. എന്നാലും അവൻ എങ്ങനെ ആണ് എടോ കല്യാണത്തിന് സമ്മതിച്ചത് ….
അതെ ചെക്കൻ കുഴപ്പം ഒന്നും കാണിക്കാതെ ഇരുന്നതെ വളരെ അൽഭുതം ആണ് കെട്ട് കഴിയും വരെ എൻ്റെ ഉള്ളിൽ തീ ആയിരുന്നു…അമ്മ പറഞ്ഞു….
എന്തായാലും നല്ലത് നടന്നാ മതി ആയിരുന്നു…. പപ്പ പറഞ്ഞു… അതൊക്കെ അവനെ അവള് റെഡി ആക്കിക്കോളും .അമ്മ പറഞ്ഞു….
നിങൾ കുളിച്ചിട്ട് വാ ഞാൻ ഭക്ഷണം എടുത്ത് വക്കാം ….
അവൻ വരട്ടെ ഡോ…..
ആണോ… എന്ന ശെരി….അമ്മ വെളിയിലോട്ടു പോയി….
സമയം 9 ആയി 10 ആയി ….
നിങൾ അവനെ ഒന്ന് വിളിച്ച് നോക്കിക്കേ അമ്മ പറഞ്ഞു….
ഫോൺ റിംഗ് ചെയ്തു അത് ഹോളിൽ തന്നെ ഉണ്ട്….
ഈ ചെക്കൻ ഇവിടെ പോയി ഫോണും എടുത്തില്ല ഒന്നും രണ്ടും ലക്ഷത്തിൻ്റെ ഫോൺ വാങ്ങിയ പോരാ അത് ഉപയോഗിക്കുകയും ചെയ്യണം….അമ്മ ദേഷ്യം ഫോണിനെ കുറ്റം പറഞ്ഞ് തീർത്തു….