ഞാൻ : കഴിഞ്ഞോ?
ശിൽപ : ആ…
വാസന്തി : ഡാൻസിന്റെ കാര്യം
ഞാൻ : അതാരും പറയില്ല ആന്റി
വാസന്തി : മം…
ശിൽപ : എന്നാ തുടങ്ങാം, കോയിൻ ഞാൻ കറക്കാം, ആദ്യം അർജുൻ തന്നെ തുടങ്ങട്ടെ
ഞാൻ : ആ… ഓക്കേ
ശിൽപ : എന്നാ പറഞ്ഞോ ഹെഡ് ഓർ ടെയിൽ
ചായ എടുത്ത് കുടിച്ചു കൊണ്ട്
ഞാൻ : ഹെഡ്…
ടീപ്പോയിൽ കോയിൻ വെച്ച് ശിൽപ കറക്കി, കോയിൻ കറങ്ങി ടെയിൽ വീണു
ഞാൻ : ച്ചേ….
ശിൽപ : ഇനി ഞാൻ, എനിക്ക് ഹെഡ് മതി
ഞാൻ : തന്റെ ഞാൻ കറക്കാം കള്ളത്തരം കാണിച്ചാലോ
കോയിൻ എനിക്ക് തന്ന്
ശിൽപ : കറക്കിക്കോ
കോയിൻ കറക്കി ടെയിൽ തന്നെ വീണു, വീണക്കും ഭാഗ്യം ഉണ്ടായില്ല, അടുത്തത് വാസന്തി
ഞാൻ : ആന്റിക്ക് ഏതാ വേണ്ടത് ഹെഡ് ഓ ടെയിലോ
വാസന്തി : മം… ടെയിൽ
ഫസ്റ്റ് ഭാഗ്യം വാസന്തിക്കാണ് വീണത്
ഞാൻ : ആ കൊള്ളാലോ ഭാഗ്യവതി, ആരോടാ പറയുന്നത്
വാസന്തി : മം.. ആരോടാ പറയേണ്ടേ, അജുമോൻ തന്നെ ആവട്ടെ
ഞാൻ : ബെസ്റ്റ് എനിക്കിട്ട് തന്നെ പണി തന്നോട്ട
ചിരിച്ചു കൊണ്ട്
വാസന്തി : പണിയൊന്നുമില്ല മോൻ ഒരു പാട്ട് പാട്
ഞാൻ : ഏയ്… അതൊന്നും ശരിയാവില്ല വേറെ വല്ലതും പറ, പാട്ടു പാടനേ… വേറെ ആളെ നോക്ക്
ശിൽപ : അത് ശെരിയല്ല റൂൾ എല്ലാരും സമ്മതിച്ചതാ
അങ്ങനെ എല്ലാരും കൂടി നിർബന്ധിച്ച്
ഞാൻ : ഓക്കേ നാല് വരി
ശിൽപ : മതിയോ ആന്റി
വാസന്തി : അത് മതി
വീണ : എന്നാ തുടങ്ങിക്കോ
തൊണ്ടയൊക്കെ റെഡിയാക്കി
ഞാൻ : മം… ഏതായാലും മതിയല്ലോ ആന്റി
വാസന്തി : മതി..
ഞാൻ : മ്മ്… പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം