മായ : പോടാ ബോറാണോ
ഞാൻ : ഏയ്… കിടുവാ.. ഇന്ന് എല്ലാവരും ചേച്ചിയെയാവും തൊഴുവുന്നത്
മായ : കളിയാക്കല്ലേ, നീ പോയി വേഗം റെഡിയായിട്ട് വാ
പുറത്തിറങ്ങും നേരം
ഞാൻ : അല്ല ഇവൻ വരുന്നില്ലേ നല്ല ഉറക്കം ആണല്ലോ
മായ : മമ്മി വന്നിട്ട് റെഡിയാക്കും നീ ചെല്ല്
എന്ന് പറഞ്ഞ് വാതിൽ അടച്ചു, റൂമിൽ പോയി റെഡിയായി ഇറങ്ങി വരും നേരം അഭിരാമി അമ്പലത്തിലേക്ക് ഇറങ്ങി, അമ്പലത്തിൽ കാണാമെന്നു കൈ കൊണ്ട് കാണിച്ചു, മായയുടെ റൂമിൽ ചെന്ന് മുട്ടി വിളിച്ചു, അവരും റെഡിയായി ഇറങ്ങി, രണ്ടു മണിക്ക് എത്തിയട്ടും പുറത്തെ ക്യു പകുതിയും കഴിഞ്ഞു, ലേഡീസിനും ജെൻസിനും രണ്ടു ക്യു ആയത് കൊണ്ട് അവര് അങ്ങോട്ടും ഞാൻ ഇങ്ങോട്ടും പോയി, ക്യു പതിയെ അനങ്ങി അനങ്ങി അമ്പലത്തിൽ എത്തി അഞ്ചു മണിയോടെ തൊഴുത് ഇറങ്ങി, അഭിരാമിയെ കണ്ടപ്പോൾ അവര് മമ്മിയൂരു പോവാണെന്നു പറഞ്ഞു, അവരുടെ കൂടെ ഞങ്ങളും നടന്നു പോയി തൊഴുതു വന്നു, കുറച്ചു നേരം അമ്പലത്തിന്റെ അവിടെ ഇരുന്നു, അങ്ങോട്ട് വന്ന
അഭിരാമി : പുന്നത്തൂർ കോട്ടയിൽ പോവുന്നുണ്ടോ
മായ : അവിടെ എന്താ
ഞാൻ : ആനകളെ കാണാൻ
മായ : എപ്പഴാ പോവുന്നത്
അഭിരാമി : പത്തു മണിയൊക്കെ ആവുമ്പോ അമ്പലത്തിൽ അന്നദാനം തുടങ്ങും അത് കഴിച്ച് അങ്ങോട്ട് പോവും
ഞാൻ : എന്നാ അമ്പലത്തിൽ ഇറങ്ങുമ്പോ ഞങ്ങളെയും വിളിക്ക്, ഇല്ലേ ചേച്ചി
മായ : ആ ഇവിടെ വരെ വന്നിട്ടിനി അത് കാണാതെ പോവണ്ട
അഭിരാമിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : കുറച്ചു നേരം ഉറങ്ങാൻ ഉള്ള സമയം ഉണ്ട്, ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ല
പുഞ്ചിരിച്ചു കൊണ്ട്
അഭിരാമി : മം….അതുണ്ട്..
അങ്ങനെ റൂമിൽ ചെന്ന് കിടന്നു, മായയുടെ വിളികേട്ട് എഴുനേറ്റ് മുഖം കഴുകി വന്ന് അമ്പലത്തിലേക്ക് പോയി അന്നദാനം കഴിച്ച് തിരിച്ചു റൂമിൽ വന്ന് കാറ് എടുത്ത് എല്ലാരും കൂടി പുന്നത്തൂർ കോട്ടയിൽ പോയി, അവിടെയൊക്കെ ചുറ്റി കറങ്ങും നേരം മായയുടെ അടുത്ത് ചെന്ന്