എന്ത് സാധനം..
നീ ഫ്രഷ് ആയി വാ എന്നിട്ട് തരാം.
ആമി അവനെ ബാത്റൂമിലേക്ക് പറഞ്ഞയച്ചിട്ട് അവന് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരങ്ങളും ജൂസും ഒക്കെ ടേബിളിൽ ഒരുക്കി വെച്ചു.
ഇത് എല്ലാം കൂടെ എങ്ങനെ ഉമ്മാ ഞാൻ കഴിക്കാ…
എല്ലാം കൂടെ ഇപ്പൊ തന്നെ തീർക്കേണ്ട. നാളെയും കഴിക്കാം നീ എങ്ങോട്ടും പോവുന്നൊന്നും ഇല്ലല്ലോ… നീ ഇത് കഴിക്ക് ഉമ്മ ഇപ്പൊ വരാം..
മ്മ്..
ആമി ഒരു വർണ കടലാസിൽ പൊതിഞ്ഞ ഒരു ബോക്സ് അവന്റെ മുന്നിൽ കൊണ്ട് വെച്ചു.
എന്താ ഉമ്മാ ഇത്.
പൊട്ടിച്ച് നോക്ക്.
ഫോണോ.. ഇത് എനിക്കാ..?
പിന്നല്ലാതെ..! സന്തോഷായില്ലേ..
മ്മ്.. ഒരുപാട്…
ഒരു മിനുട്ട്. ജെസി ചേച്ചി വിളിക്കുന്നുണ്ട്. ആമി അവളുടെ ഫോൺ ആസിക്ക് നേരെ കാണിച്ചിട്ട് പറഞ്ഞു.
ഹാ ഡി..
ആ വന്നു.
ഇല്ല ഇല്ല എല്ലാം സോൾവ് ആക്കി.
ഓഹ്.. ശെരി ഒക്കെ.
എന്താ ഉമ്മാ… ആസി ചോദിച്ചു.
ഒന്നുല്ല ടാ..
എന്തോ സോൾവ് ആക്കിയ കാര്യം എല്ലാം പറഞ്ഞല്ലോ…
ഹാ അത് നിന്നെ സോൾവ് ആക്കിയ കാര്യം പറഞ്ഞതാ..
അപ്പൊ ഞാൻ ഉമ്മാന്റെ കൈയ്യിന്ന് പൈസ എടുത്തത് ജെസി ചേച്ചിയോട് പറഞ്ഞോ…
ആസിയുടെ മുഖത്ത് സന്തോഷം മാറി സങ്കടം പടരുന്നത് ആമി കണ്ടു..
ഇല്ലടാ… ഞാൻ ആകെ മൂഡ് ഓഫ് ആയി ഇരിക്കായിരുന്നു. അപ്പോഴാണ് അവൾ പൈസ എന്റെ കയ്യിൽ കൊണ്ട് തന്നത്. അവൾ പൈസ എടുത്ത കാര്യം ഞാൻ മറന്നിരുന്നു. അപ്പൊ ഇത് ഏത് പൈസ എന്ന് ഞാൻ അവളോട് ചോദിച്ചു. അപ്പൊ അവൾ പറഞ്ഞപോഴാണ് അവൾ പൈസ എടുത്ത കാര്യം എനിക്ക് ഓര്മ്മ വന്നത്. പിന്നെ എന്റെ മൂഡ് ഓഫ് എന്താ എന്നൊക്കെ അവൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു പോയതാ..