ഓരോ മിനുട്ടും ഓരോ മണിക്കൂർ പോലെയാണ് അവൾക്കപ്പോൾ തോന്നിയത്.
ഹാലോ ജെസി അവൻ ഇത് വരെ വന്നിട്ടില്ല. എനിക്കെന്തോ വല്ലാത്ത പേടി തോന്നുന്നു. ആമി സങ്കടവും പേടിയും സഹിക്കാൻ കഴിയാതെ ജെസിയെ വിളിച്ചു പറഞ്ഞു..
ഇത്ത സമാധാനമായി ഇരിക്ക്. നേരം ഇത്രയല്ലേ ആയുള്ളൂ. അവൻ ഒരു ആണ്കുട്ടിയല്ലേ കുറച്ച് നേരം പുറത്ത് ഒക്കെ ഒന്ന് കറങ്ങിയിട്ട് വന്നോളും..
അവൻ അങ്ങനെ പുറത്തൊന്നും കറങ്ങി നിൽക്കാറില്ല..
നിങ്ങള് പേടിക്കാതിരി. കുറച്ച് നേരം കൂടെ നോക്കിയിട്ട് അവൻ വന്നില്ലെങ്കിൽ എന്നെ വിളി. അപ്പൊ നമുക്ക് എന്തെങ്കിലും വഴി നോക്കാം…
ഹ്മ്.. അവൾ ഒന്ന് മൂളിയിട്ട് ഫോൺ കട്ട് ചെയ്തു.
വീണ്ടും കുറെ നേരം അവൾ സിറ്റ്ഔട്ടിലും റൂമിലും ഒക്കെ സമയം കഴിച്ചു കൂട്ടി.
ഉമ്മാ…
ആസിയെ കാണാതെ ടെൻഷനും സങ്കടവും കാരണം തല വേദന തുടങ്ങിയ ആമി ടേബിളിൽ തല വെച്ച് കിടക്കുകയായിരുന്നു.
തല പൊക്കി നോക്കിയ ആമി അടുത്ത് നിൽക്കുന്ന ആസിയെ കണ്ട് ചാടിയെണീറ്റു.
സോറി ഉമ്മാ ഞാൻ അറിയാതെ എടുത്തതാണ് എന്നോട് മിണ്ടാതിരിക്കല്ലേ. എനിക്ക് ഉമ്മയോട് മിണ്ടതിരിക്കാൻ പറ്റില്ല. ഒരു 500 രൂപയുടെ നോട്ട് ആമിയുടെ നേരെ നീട്ടി ആസി സങ്കടത്തോടെ പറഞ്ഞു…
ആസിയെ കണ്ട സന്തോഷത്തിൽ ചാടി എണീറ്റ ആമി അവന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു ഏറ്റ് പറച്ചിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കൂടെ അവന്റെ കയ്യിലെ പൈസ കൂടെ കണ്ടപ്പോൾ ആമിക്ക് സങ്കടം സഹിക്കാൻ ആയില്ല.
ഈ പൈസ നിനക്ക് എവിടന്ന് കിട്ടി.. സങ്കടവും കുറ്റബോധവും തളം കെട്ടിയ സ്വരത്തിൽ ആമി അവനെ കെട്ടിപിടിച്ചു ചോദിച്ചു.
ഇത് ഞാൻ ഉമ്മയുടെ പേഴ്സിൽ നിന്ന് എടുത്തത്.. ആസി അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു…
മോൻ ഉമ്മയോട് ക്ഷമിക്കണം. ഉമ്മയ്ക്ക് ഒരു അബദ്ധം പറ്റിയതാണ് ആ പൈസ ഉമ്മ ജെസി ചേച്ചിക്ക് കൊടുത്തതായിരുന്നു. ഞാൻ അപ്പോഴത്തെ ആ തിരക്കിൽ അത് മറന്ന് പോയി. ഉമ്മ മനഃപൂർവമല്ല മോനെ തല്ലിയത്. മോൻ ഉമ്മയോട് കള്ളം പറഞ്ഞു എന്ന് തോന്നിയപ്പോ അപ്പോഴത്തെ ആ സങ്കടത്തിൽ തല്ലിയതാണ്. മോൻ ഉമ്മയോട് ക്ഷമിക്ക്…