സങ്കടം കാരണം ആസി തന്റെ റൂമിൽ പോയി കമഴ്ന്ന് കിടന്ന് കരഞ്ഞ് ഉറങ്ങി പോയി.
രാവിലെ ഉമ്മ വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ എണീക്കുന്നത്. കുളിച്ച് ഫ്രഷായി ഉമ്മയുടെ അടുത്തേക്ക് ചെന്നപ്പൽ ഉമ്മ ഇന്നലത്തെ അതെ ദേഷ്യത്തിൽ തന്നെയാണ്.
ഉമ്മാ…
ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് വേഗം ക്ലാസിൽ പോവാൻ നോക്ക്. അല്ലാതെ നീ ഇനി എന്നോട് മിണ്ടാൻ വരണ്ട. ഞാൻ ഇനി നിന്നോട് മിണ്ടണമെങ്കിൽ ഒന്നെങ്കിൽ നീ ആ പൈസ എന്തിന് വേണ്ടി എടുത്തു എന്ന് പറയണം. അല്ലെങ്കിൽ തെറ്റ് സമ്മതിച്ച് സോറി പറയണം.
ഉമ്മ എന്നോട് പറഞ്ഞത് കേട്ട് എനിക്ക് നല്ല സങ്കടം തോന്നിയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഒന്നും നിൽക്കാതെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി.
അവന്റെ പ്രവർത്തി കണ്ട് എനിക്ക് കൂടുതൽ ദേഷ്യം വരുകയെ ചെയ്തോളു. രാവിലെ നേരത്തെ എണീറ്റ് അവന് വേണ്ടിയാണ് ബ്രേക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി വെച്ചത്. എന്നിട്ട് അവൻ കാണിച്ചതോ…
മകന്റെ സ്വഭാവത്തിൽ വന്ന മാറ്റം കാരണം ആമിക്ക് നന്നായി സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു.
എന്താ ഇത്താ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ… എന്തെങ്കിലും പ്രേശ്നമുണ്ടോ…? ഓഫീസിൽ എത്തിയ പാടെ ജെസ്ന ചോദിച്ചു.
ഒന്നുല്ല..
അതല്ല. എന്തോ ഉണ്ട്. എന്നോട് പറ ഇത്താ.
ഒന്നുല്ല ന്ന് പറഞ്ഞില്ലേ… മകന്റെ കൊള്ളരുതായ്മ്മ മറ്റൊരാളെ അറിയിക്കാൻ ആമിക്ക് മടിയുണ്ടായിരുന്നു അതുകൊണ്ട് ആമി ജസിയോട് കാര്യം പറഞ്ഞില്ല.
ഓഹ്.. എന്നാ വേണ്ട. ദാ ഞാൻ ഇന്നലെ എടുത്ത പൈസ. നമ്മളോട് ദേഷ്യം കാണിക്കുന്നവരുടെ പൈസയൊന്നും നമുക്കും വേണ്ട.
ഇത് ഏത്…? ആമിക്ക് തൊണ്ട വറ്റുന്ന പോലെ തോന്നി വാക്ക് പോലും മുഴുവനക്കാൻ കഴിഞ്ഞില്ല.
ഞാൻ ഇന്നലെ ഇത്തയോട് ചോദിച്ചപ്പോൾ ഇത്ത പേഴ്സിൽ നിന്ന് എടുക്കാൻ പറഞ്ഞില്ലേ ആ പൈസ. എന്താ വേണ്ടേ..
ഈ പൈസയുടെ പേരിലാണ് താൻ മകനെ കള്ളൻ ആക്കിയതും അടിച്ചതും എന്നൊക്കെ ഓർത്തപ്പോൾ ആമിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ അറിയാതെ അവളുടെ രണ്ട് കണ്ണും നിറഞ്ഞ് ഒഴുകി.