നീ പുറത്തേക്ക് ഇറങ്ങിയെ. എന്നിട്ട് വേണം എനിക്ക് കുളിക്കാൻ..
ഞാൻ പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് പുറത്തേക്ക് ഇറങ്ങി.
“വേഗം കുളിച്ച് ഇറങ്ങാൻ നോക്ക്”… ഞാൻ കുറച്ച് വെയ്റ്റ് ഇട്ട് പറഞ്ഞു.
ഭാഗ്യം, ഞാൻ നോക്കി നിന്നത് ഉമ്മ ശ്രെദ്ധിച്ചിട്ടിയില്ല എന്ന് തോന്നുന്നു.
ആമി കുളി കഴിഞ്ഞ് വന്നപ്പോഴേക്ക് ആസി നല്ല ചൂട് ചായയും സ്നാക്സും ഒക്കെ റെഡിയാക്കി വെച്ചിരുന്നു. ചായ കുടി കഴിഞ്ഞ് രണ്ട് പേരും കുറച്ച് സമയം ടീവി കണ്ടിരുന്നു. പിന്നെ കുറെ നേരം ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. പിന്നെ രണ്ട് പേരും ഫുഡ് ഒക്കെ കഴിച്ച് കിടന്നുറങ്ങി. രണ്ട് പേരും രണ്ട് റൂമിൽ ആയിട്ടാണ് കിടക്കുന്നത്.
അങ്ങനെ കുറച്ച് ദിവസൾക്ക് ശേഷം ഒരു ദിവസം രാത്രി;
ആസി നീ എന്റെ പേഴ്സിൽ നിന്ന് പൈസ എടുത്തായിരുന്നോ..? 500 രൂപ..!
ഇല്ല. എനിക്ക് എന്തിനാ പൈസ.
ആസി നീ കള്ളം പറയണ്ട. നമ്മൾ രണ്ട് പേര് മാത്രമുള്ള ഈ വീട്ടിൽ എന്റെ പേഴ്സിൽ ഉള്ള പൈസ കാണുന്നില്ലെങ്കിൽ അത് എടുത്തത് നീ തന്നെയാണ്. നീ എന്ന് മുതലാണ് ആസി കള്ളം പറയാനും മോഷ്ടിക്കാനും ഒക്കെ തുടങ്ങിയത്. നിനക്ക് പൈസക്ക് ആവശ്യമുണ്ടെങ്കിൽ നീ എടുത്തോ പക്ഷെ എന്നോട് പറഞ്ഞിട്ട് എടുത്തൂടെ..! ആമിറ നല്ല ദേഷ്യത്തിൽ അവനോട് പറഞ്ഞു.
ഞാൻ എടുത്തിട്ടില്ല.
പറഞ്ഞു തീരുന്നതിന് മുന്നെ ആമിറയുടെ കൈ ആസിയുടെ കവിളിൽ പതിഞ്ഞു.
മുഖത്ത് നോക്കി കള്ളം പറയുന്നോ…? നീ അല്ലെങ്കിൽ പിന്നെ ആരാ..? പുറത്തിന്ന് ആരെങ്കിലും വന്ന് 500 രൂപ മാത്രം എടുത്തിട്ട് പോയോ…
ഉമ്മയുടെ മുഖ ഭാവം കണ്ട് ആസി ആകെ ഭയന്ന് പോയിരുന്നു. അത് കാരണം വേറെ ഒന്നും പറയാൻ കഴിയാതെ കണ്ണീർ പൊഴിക്കാനെ അവന് കഴിഞ്ഞോള്ളൂ.
എന്റെ കണ്മുന്നിൽ നിന്ന് പോവുന്നതാണ് ആസി നിനക്ക് നല്ലത്. മകൻ തന്നോട് കള്ളം പറയുന്നത് കണ്ട് ആമിറ വിരൽ ചൂണ്ടി ദേഷ്യത്തിൽ അവനോട് പറഞ്ഞു..