ആമി അവന്റെ നേരെ തിരിഞ്ഞു നിന്നു. എന്നിട്ട് പറഞ്ഞു.
രാത്രി കിടക്കുമ്പോൾ നീ എന്റെ അരയ്ക്ക് മേലെ ഇവിടെ വേണമെങ്കിലും തൊട്ടോ. രാത്രി കുടക്കുമ്പോൾ മാത്രം.
മ്മ്.. ആസി ഒന്ന് മൂളി.
പിന്നെ ഇന്നലെ ഉമ്മ വെച്ചപോലെ ഇനി ചെയ്യരുത്. അങ്ങനെയൊന്നും നമുക്ക് വേണ്ട. ചെറിയ ചെറിയ തൊടലിനും പിടിക്കലിനും ഒക്കെ ഉമ്മ നിന്ന് തരാം വേറെ ഒന്നും നീ പ്രതീക്ഷിക്കരുത് കേട്ടല്ലോ..!
ഞാൻ..
വേറെ എന്തെങ്കിലും നമുക്കിടയിൽ നടന്നാൽ അതിന്റെ കുറ്റബോധം നമ്മളെ എന്നും വേട്ടയാടും.. ആസി എന്തോ പറയാൻ വന്നപ്പോഴേക്ക് ആമി കേറി പറഞ്ഞു.
ഇനി പോയി ഫ്രഷ് ആയി വാ.. ആമി അവനെ പറഞ്ഞയച്ചിട്ട് ബാക്കി ജോലികൾ എല്ലാം തീർത്ത് ആസി കോളേജിലേക്കും അവൾ ബാങ്കിലേക്കും പോയി..
ആമി മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിൽ തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിൽ അവൾക്ക് ഓരോ തെറ്റുകൾ പറ്റികൊണ്ടേ ഇരുന്നു. തെറ്റിയത് വീണ്ടും ശെരിയാക്കി വന്നപ്പോഴേക്ക് കൂടുതൽ ജോലികൾ അവളുടെ മുന്നിൽ വന്നുകൊണ്ടേ ഇരുന്നു.
ഇതെല്ലാം ജെസി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
എന്താ ആമി കൊച്ചേ ഇത് കുറെ നേരമായല്ലോ.. എന്താ പറ്റിയത്. അവൾ ചോദിച്ചു.
ആമി അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
ഓഹ് എന്റെ കൊച്ച് കാലിപ്പിൽ ആണല്ലോ.. എന്താ സംഭവം എന്ന് പറയെന്നെ..
ലഞ്ച് ടൈം ആവട്ടെ നിനക്ക് ഞാൻ പറഞ്ഞു തരുന്നുണ്ട്. എന്ന് പറഞ്ഞ് ആമി അവളുടെ ജോലികളിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.
എന്താ കാര്യം എന്ന് മനസ്സിലാവാതെ അവളെ ഒന്ന് നോക്കിയിട്ട് ജെസിയും അവളുടെ ജോലികളിലേക്ക് തിരിഞ്ഞു.
ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ ഇരുന്ന ജെസിയുടെ അടുത്ത് ചെന്നിട്ട് ആമി തൊട്ടടുത്ത് ഒന്നും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയത്തിന് ശേഷം ജെസിയുടെ ചെവിക്ക് കേറി പിടിച്ചു.
ഹാവൂ.. എന്താ.. ജെസി ആമിയുടെ കയ്യിൽ പിടിച്ചിട്ട് ചോദിച്ചു.
മനുഷ്യന്റെ മനസമാധാനം കളഞ്ഞിട്ട് ഇപ്പൊ നിനക്ക് ഒന്നും അറിയില്ല അല്ലെ.. ചെവിയിലെ പിടി വിടാതെ തന്നെ ആമി ചോദിച്ചു.