ഞാൻ കണ്ണൊക്കെ തുടച്ച് വാതിൽ തുറന്ന് പുരത്തിറങ്ങിയപ്പോ ഉമ്മ നല്ല ദേഷ്യത്തിൽ നിൽക്കുന്നു.
എന്താ.. ഞാൻ ചോദിച്ചു.
നീ എന്നാ ആസിമേ വീട്ടിൽ വരുന്നവരോട് ഇത്ര മര്യാദകേട് കാണിക്കാൻ തുടങ്ങിയത്..
ഞാൻ എന്ത് മര്യാദകേട് കാണിച്ചു എന്നാ..?
അവര് പോവാണെന്ന് പറഞ്ഞപ്പോ നീ റൂമിൽ കേറി വാതിൽ അടച്ചിരുന്നത് ശെരിയാണോ..? അവര് എന്ത് കരുതി കാണും…
ഓഹ്.. അവര് ഉമ്മാക്ക് വേണ്ടപ്പെട്ടവർ ആണല്ലോ ലെ.. സോറി ഞാൻ അത് ഓർത്തില്ല.
മകനായ ഞാൻ അന്ന് നിങ്ങളോട് കാല് പിടിച്ച് പറഞ്ഞതല്ലേ പൈസ ഞാൻ എടുത്തിട്ടില്ലെന്ന് നിങ്ങൾ കേട്ടോ.. ഏതോ ഒരു പെണ്ണ് പറഞ്ഞപ്പോൾ അല്ലെ നിങ്ങൾക്ക് എന്നെ വിശ്വാസമായത്.. എന്നിട്ട് എന്നെ സോപ്പിടാൻ വേണ്ടി ഒരു ഫോണും കുറച്ച് ബേക്കറിയും വാങ്ങി വന്നേക്കുന്നു… അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം.
ഇനി അടുത്ത പ്രാവശ്യം അവര് വരുമ്പോൾ പറഞ്ഞാൽ മതി ഞാൻ വേണ്ട പോലെ ചെയ്യാം… പോരെ.. എനിക്ക് വന്ന സങ്കടം കൊണ്ട് എനിക്ക് വായിൽ വന്നതൊക്കെ ഞാൻ വിളിച്ചു പറഞ്ഞു..
ഞാൻ പറഞ്ഞത് കേട്ട് ഉമ്മ എന്റെ മുഖത്തേക്ക് ഒന്ന് കലിപ്പിച്ച് നോക്കിയിട്ട് പറഞ്ഞു.
ആസിമേ നിനക്ക് നാവ് കുറച്ച് കൂടുന്നുണ്ട്. ആരോടാണ് സംസാരിക്കുന്നത് എന്ന ബോധം ഉണ്ടായിക്കോട്ടെ കേട്ടല്ലോ…
എനിക്ക് നല്ല ബോധം ഉണ്ട്. ബോധമില്ലാത്തത് ഉമ്മാക്കാണ്.
അല്ലെങ്കിൽ സ്വന്തം മോനെ ഒറ്റയ്ക്ക് ആക്കിയിട്ട് നിങ്ങൾ വേറെ കല്യാണം കഴിക്കാൻ സമ്മതിക്കോ…? അത് പറഞ്ഞപോൾ എനിക്ക് സങ്കടം കൊണ്ട് ശബ്ദം ഇടറിയിരുന്നു. കണ്ണ് രണ്ടും നിറഞ്ഞൊഴുകിയിരുന്നു.
ഉമ്മ കുറച്ച് നേരം നിശബ്ദയായി പിന്നെ എന്നെ നോക്കി ചിരിച്ചു. ആദ്യം പതിയെ ചിരിച്ചു പിന്നെ പൊട്ടി പൊട്ടി ചിരിച്ചു.
എനിക്ക് ഉമ്മാന്റെ ചിരി കണ്ടിട്ട് നല്ല സങ്കടവും അതിലേറെ ദേഷ്യവും വന്നു..
കളിയാക്കണ്ട. എനിക്ക് എല്ലാം അറിയാം നിങ്ങളും ആ ആന്റോ എന്ന് പറയുന്ന ആളും തമ്മിൽ വഴി വിട്ട ബന്ധം ഉണ്ടെന്ന് എനിക്ക് അറിയാം.. ഞാൻ ഉമ്മയുടെ വായ് അടപ്പിക്കാൻ വേണ്ടി കുറച്ച് ഉച്ചത്തിൽ തന്നെ പറഞ്ഞു.