ആമിറ 37 വയസുള്ള ഒരു വിധവയാണ്. ആമി എന്ന് വിളിക്കും. കാഴ്ച്ചയിൽ മലയാളം നടി ഷീലു അബ്രഹാംന്റെ തനി പകർപ്പാണ്. ഒരു മകൻ ഉണ്ട് ‘ആസിം’ ആസി എന്ന് വിളിക്കും. ഡിഗ്രി ആദ്യ വർഷ വിദ്യാർത്ഥിയാണ് ആസി. ആസിക്ക് 6 വയസുള്ളപ്പോൾ ആണ് അവന്റെ അപ്പൻ ‘ഡേവിഡ്’ മരിക്കുന്നത്. ഡേവിഡ് ആംബുലൻസ് ഡ്രൈവർ ആയിരുന്നു. “മറ്റൊരു ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ഡേവിഡിന് സ്വന്തം ജീവൻ നഷ്ട്ടപെടുത്തേണ്ടി വന്നു” ഒരു ആക്സിഡന്റ് ആയിരുന്നു ഡേവിഡ്ന്റെ മരണ കാരണം.
ആമിറയും ഡേവിഡും പ്രേമിച്ച് കെട്ടിയത് ആയിരുന്നു. ആമിറയുടെ വീട്ടുകാർക്ക് ആ ബന്ധത്തിൽ ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു കാരണം ഡേവിഡ് ഒരു അന്യ മതസ്ഥനും പോരാത്തതിന് ഒരു അനാഥനും ആയിരുന്നു. അതും പോരാത്തതിന് സാമ്പത്തികവും കുറവ്. ആമിക്ക് എങ്ങനെയെങ്കിലും വീട്ടുകാരെ തിരിച്ചു നൽകണം എന്നായിരുന്നു ഡേവിഡിന്റെ വലിയൊരു ആഗ്രഹം. അതിന് വേണ്ടിയാണ് ഒരു കുഞ്ഞ് ജനിച്ചപ്പോൾ ആ കുഞ്ഞിന് ആമിയുടെ മതം നൽകിയതും. പക്ഷെ അതുകൊണ്ടൊന്നും കാര്യമില്ലെന്ന് കണ്ടപ്പോൾ അവര് സ്വന്തം നാട് വിട്ട് ഇപ്പൊ താമസിക്കുന്ന സ്ഥലത്തേക്ക് വരുകയായിരുന്നു.
ആമിയ്ക്ക് ഒരു പ്രൈവറ്റ് ബാങ്കിൽ ആണ് ജോലി. 5 മണി വരെ ആണ് ആമിയുടെ ഡ്യൂട്ടി ടൈം. പക്ഷെ ഇന്ന് കൂടെ വർക്ക് ചെയ്യുന്ന ജെസ്ന എന്ന പെണ്ണിനെ ഹെൽപ്പ് ചെയ്യാൻ വേണ്ടി നിന്നത് കൊണ്ട് കുറച്ച് സമയം വൈകി.
ജെസ്ന 28 വയസ് ഉള്ള ഒരു സുന്ദരി അച്ഛയത്തിയാണ്. കണ്ടാൽ അനു സിത്താര ലുക്ക് ആണ്. ഭർത്താവ് UKയിൽ ആണ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞുണ്ട്.
ഇത്ര നേരം ആയില്ലേ നിന്റെ മോള് നിന്നെ കത്തിരിക്കുന്നുണ്ടാവും. വീട്ടിലേക്ക് പോവും വഴി ആമി ജെസ്നയോട് പറഞ്ഞു.
ഹ്മ്… അതിന് ഇത്തയുടെ മോൻ അല്ല എന്റെ മോൾ. ഞാൻ ഇപ്പോഴൊന്നും വരല്ലേ എന്നായിരിക്കും അവൾ കരുതുന്നത്.
ഏഹ്. അതെന്താ..?
അത്ര നേരം കൂടെ അവൾക്ക് കളിച്ച് നടക്കാലോ.. അപ്പനും അമ്മച്ചിയും ഇപ്പൊ അവളെകൊണ്ട് കുടുങ്ങിയിട്ടുണ്ടാവും.