എന്റെ ആമി [കുഞ്ചക്കൻ]

Posted by

 

വീട്ടിൽ എത്തിയപ്പോ ഇന്നലെ കണ്ട അതെ കാർ എന്റെ വീട്ട് മുറ്റത്ത് കിടക്കുന്നു.

ഞാൻ പടച്ചോനെയും കർത്താവിനെയും കൃഷ്ണനെയും ഒക്കെ ഒരുമിച്ച് വിളിച്ചുപോയി. ഞാൻ ഇന്നലെ കണ്ട സ്വപ്നം സത്യമാവാൻ പോവുന്നു…! ഇനി വീണ്ടും സ്വപ്നം കാണുന്നതാണോ എന്നറിയാൻ ഞാൻ എന്റെ കയ്യിൽ ഒന്ന് പിച്ചി വലിച്ചു.

 

ആവ്… നല്ല വേദന. സ്വപ്നമല്ല യാഥാർഥ്യം തന്നെ… എന്റെ നെഞ്ചിൽ എന്തൊക്കെയോ ഉരുണ്ട് മറിയാൻ തുടങ്ങി.

 

ഞാൻ വേഗം ചേരുപ്പൊക്കെ ഊരി എറിഞ്ഞ് വീട്ടിക്ക്ക്ക് ഓടി കയറി.

 

ഉമ്മാന്റെ അവിഹിതം കയ്യോടെ പൊക്കാൻ വന്ന ഞാൻ കാണുന്നത്.

അയാൾ സോഫയിൽ ഇരിക്കുന്നു. തൊട്ടടുത്ത് രണ്ട്‌ ചെറിയ പെണ്കുട്ടികൾ അയാളുടെ മേലെ കുത്തി മറിയുന്നു. അതിൽ ഒന്ന് ജെസി ചേച്ചിയുടെ മോൾ ആണ് എന്ന് എനിക്ക് മനസിലായി.

 

ഏഹ്.. അപ്പൊ ഇയാൾ ഒറ്റയ്ക്ക് അല്ലെ വന്നത്..!

 

കുറച്ച് കഴിഞ്ഞപ്പോ ഉമ്മയും ജെസി ചേച്ചിയും പിന്നെ കുറച്ച് പ്രായം തോന്നിക്കുന്ന ഒരു പെണ്ണും അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു അവരുടെ കയ്യിൽ ജൂസും എന്തൊക്കെയോ പലഹാരങ്ങളും ഒക്കെ ഉണ്ട്.

 

ഹാ നീ വന്നോ.. എന്നെ കണ്ട് ഉമ്മ ചോദിച്ചു.

 

ഇതാണ് എന്റെ മോൻ. ആസിം ഉമ്മ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. എല്ലാവരും എന്നെ നോക്കി ചിരിച്ചു. എന്നിട്ട് ആ പ്രായം കൂടുതൽ ഉള്ള പെണ്ണ് എന്നോട് പറഞ്ഞു. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് ഇങ്ങോട്ട് കേറി വാ എന്ന്.

 

ഏതാ ഈ മൈരുകൾ..! എന്റെ വീട്ടിൽ കേറി ഇരുന്നിട്ട് എന്നോട് കേറി വാ എന്ന്…! എനിക്ക് വന്ന ദേഷ്യത്തിന് ഞാൻ എന്തെങ്കിലും പറഞ്ഞുപോയൽ എല്ലാവരും കൂടെ എന്നെ തല്ലി കൊല്ലും. അത് കൊണ്ട് ഒന്നും മിണ്ടാതെ ഞാനും അവരോട് ഒന്ന് ചിരിച്ചിട്ട് ഉമ്മയുടെ അടുത്ത് പോയി നിന്നു…

 

ആന്റോ സാറിനെ നിനക്ക് അറിയില്ലേ.. ഉമ്മ ചോദിച്ചു.

ഇത് സാറിന്റെ അമ്മ. ഉമ്മ ആ പ്രായമായ സ്ത്രീയെ കാണിച്ചിട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *