ഹ നീയോന്ന് അടങ്ങ് മഹി അയാള് വല്ലതും പറഞ്ഞു എന്ന് കരുതി നമ്മക്ക് അറിയില്ലേ നമ്മടെ മക്കളുടെ കാര്യം നടത്താൻ…. അമ്മ കേറി പറഞ്ഞു….
അത് തന്നെ പറയുന്നവര് പലതും പറയും ഈ ഞാൻ എൻ്റെ 22 ആമത് വയസ്സിൽ അല്ലേ കല്യാണം കഴിച്ചത്….പപ്പ പറഞ്ഞു….
അത് കല്യാണം കഴിച്ചതല്ലോ ഓടിപോയതല്ലെ ഞാൻ ഇടയിൽ കയറി പറഞ്ഞു….
ഓടി പോയാലും നടന്നു പോയാലും കല്യാണം ഞാൻ തന്നെ അല്ലേ കഴിച്ചത്… പപ്പ തർക്കിച്ചു….
എന്തായാലും ഞാൻ മൂർത്തി അങ്കിളിനെ സപ്പോർട്ട് ചെയ്യുന്നു.. ഞാൻ വീണ്ടും തീ കോരി ഇട്ട്….
ഈ കൊച്ചിനെ ഞാൻ ഇന്ന് ആൻ്റി കട്ട കലിപ്പായി…..
അയ്യോ വേണ്ട ഇനി ഓടാൻ വൈയ്യ ഞാൻ പറഞ്ഞു….
എൻ്റെ പോന്നു മഹി ഇവൻ നിന്നെ കളിപ്പിക്കാൻ വേണ്ടി പറയുന്നതാ നീയും അതിന് ഒത്ത് തുള്ളതെ അമ്മ ചിരിച്ചോണ്ട് പറഞ്ഞു…. അല്ലാ അല്ല എനിക്ക് ഇപ്പൊ കല്യാണം കഴിച്ചതിന് നല്ല വിഷമം ഉണ്ട് ഞാൻ പറഞ്ഞു….
ആണോ എന്ന കണക്കായി പോയി നിനക്ക് ഒരു എല്ല് കൂടുതൽ ആണ് … അമ്മു അത് മന്തിയിലെ പോത്തിൻ്റെ എല്ല് പോലെ അവൾ അങ്ങ് ഊരിക്കോളും അമ്മ അതും പറഞ്ഞ് കൈകൊട്ടി ചിരി തുടങ്ങി…..
എല്ലാവരും കൂടെ എന്നെ ഊക്കാൻ തുടങ്ങി….
ടാ വൈകുന്നേരം അമ്പലത്തിൽ പോണം കേട്ടല്ലോ പപ്പ അങ്കിളിനോട് പറഞ്ഞു…
അതിനല്ലേ ഞങൾ വന്നത്….. അങ്കിൾ പറഞ്ഞു….
അത് കഴിഞ്ഞ് എന്താ പരുപാടി പപ്പ ചോദിച്ചു….
അത് കഴിഞ്ഞ് ഒന്നുമില്ല അങ്കിൾ രഹസ്യ സിഗ്നൽ പപ്പക്ക് കൈമാറി….
അമ്മ ഇവര് വെള്ളം അടിക്കാൻ ഉള്ള പ്ലാൻ ആണ് ഞാൻ പറഞ്ഞു….
വെള്ളമോ ആര് വെറുതെ അനാവശ്യം പറയല്ലേ പപ്പ എന്നെ കൈ ചൂണ്ടി പറഞ്ഞു….
ഒരു അനാവശ്യവും ഇല്ല ഞാൻ കണ്ടത് ആണ് അങ്കിൾ സിഗ്നൽ കൊടുത്തത്….
ദെ ഇന്ദ്ര നീ മാന്യന്മാരെ അതിക്ഷേഭിക്കരുത് കേട്ടോ അങ്കിളും എനിക്ക് എതിരെ തിരിഞ്ഞു….
സാരം ഇല്ലാട ഇന്നൊരു ദിവസം അല്ലേ കുഴപ്പം ഇല്ല അമ്മ പറഞ്ഞു….