അവിടെ നിന്ന് കരയുന്ന ആൻ്റിയുടെ അടുത്ത് പോയി ഞാൻ ഞൊണ്ട് വിളിച്ച് എന്താണ് കാര്യം ….
മോനേ എൻ്റെ മോള് ആൻ്റി കരയാൻ തുടങ്ങി…
പേടിക്കണ്ട ആൻ്റി എൻ്റെ അമ്മ അവളോട് അമ്മായിയമ്മ പോരോന്നും നടത്തില്ല അവൾ ഏറ്റവും സുരക്ഷിതം ആയാ സ്ഥലത്താണ് പോവുന്നത് ….ഞാൻ പറഞ്ഞു…
പോടാ അവിടുന്ന് ചെറുക്കൻ്റെ ഒരു …. ആൻ്റി കരച്ചിൽ നിർത്തി എന്നെ തല്ലാൻ ഓടിചു….
രണ്ട് സ്റ്റെപ് വച്ച ഞാൻ ആൻ്റിയുടെ കൈയ്യിൽ പിടിചു…. ആൻ്റി എന്നെ കെട്ടിപ്പിടിച്ച് നിന്ന് ചിരിച്ചു…
ആൻ്റിക്ക് ഇപ്പൊ വേനെങ്കിലും അങ്ങോട്ട് വരാല്ലോ അല്ലെങ്കിൽ വിളിച്ചു പറഞ്ഞ ഏത് പാതിരാത്രി ആണെങ്കിലും ദേ ഇങ്ങു നോക്ക് ഈ ഞാൻ കൊണ്ടുവരും അവളെ എന്താ പോരെ….ഞാൻ പറഞ്ഞു…
അതല്ലടാ എന്നാലും .. ആൻ്റി ചെറിയ വിഷമം കാണിചു ….
അതോ എന്നെ പോലെ ഒരു ഫ്രാട് പയലിന് മോളെ കെട്ടിച്ച് തന്നതിൻ്റെ വിഷമം ആണോ മഹികുട്ടിക്ക് …..ഞാൻ ചോദിച്ചു….
ഒന്ന് പോടാ നീ എൻ്റെ മുത്തല്ലെ ആൻ്റി എനിക്ക് കവിളിൽ സ്നേഹ ചുംബനം തന്നു…
അതാണ് ഞാൻ പറഞ്ഞു….
മതി സ്നേഹിച്ച വാ പോവാം അമ്മ വന്ന് വിളിച്ചു….
കണ്ടോ കണ്ടോ അസൂയ കണ്ടോ ആൻ്റി പറഞ്ഞു….
എന്തിന് അമ്മ ചോദിച്ചു…
എൻ്റെ അമ്മായിയമ്മയെ ഞാൻ സ്നേഹിക്കുന്നത് അമ്മക്ക് ഇഷ്ടം അല്ല… ഞാൻ പറഞ്ഞു….
അത് തന്നെ എന്തിനാടി കൃഷ്ണെ നിനക്ക് ഇത്രക്ക് കുശുമ്പ് ആൻ്റി ചോദിച്ചു…
നീ ഒന്ന് പോയെടി നിന്നെ ഇവൻ സ്നേഹിക്കുന്നത് എനിക്ക് പിടിക്കുന്നില്ല…. കൊള്ളാം അമ്മ പറഞ്ഞു…
തന്നെ തന്നെ ഞാൻ പറഞ്ഞു…
മോളെ മഹി നിന്നോടല്ല ആരോട് സ്നേഹം കാണിച്ചാലും എനിക്ക് പേടിയില്ല ഈ മറപ്പോട്ടൻ ഇവിടെ പോയാലും അവസാനം എൻ്റെ അടുക്കലെ വരുള്ളു അവസാനം ….അമ്മ പറഞ്ഞു…
ചുമ്മാ ചുമ്മാ ആൻ്റി പറഞ്ഞു. …
ഡീ എൻ്റെ മോന് ഞാൻ കഴിഞ്ഞേ വേറെ ആരും ഉള്ളൂ ഇത് എൻ്റെ കോൺഫിഡൻസ് അല്ല അഹങ്കാരം ആണ് കേട്ടോടി മഹിമ മോളേ…. അമ്മ മെസ്സ് ഇട്ട് പറഞ്ഞു….