വധു is a ദേവത 11 [Doli]

Posted by

അങ്ങനെ കുറച്ച് നേരം പിന്നെയും പൂജ നീണ്ട് നിന്നു….

പൂജയുടെ അവസാനം പൂജാരി തീർത്ഥം തന്ന് അത് അവസാനിപ്പിച്ചു…

ശ്വാസം വിട്ട് ഒന്ന് എല്ലാരെയും ഒന്ന് നോക്കി…

എല്ലാരും ചുറ്റും തന്നെ ഉണ്ട്….

അമ്മ മാത്രം എന്നെ നോക്കി വെളുക്കനേ ചിരിച്ച് കാട്ടി…. താഴെ ഇരിക്കുന്നവരെ നോക്കി ഞാൻ പരിചയം ഉള്ള മുഖങ്ങൾ കണ്ടെത്താൻ ശ്രമിച്ചു…

അതിൽ ഒരാളെ ഞാൻ പെട്ടന്ന് തിരിച്ചറിഞ്ഞു മഹാലക്ഷ്മി ….

അവള് എന്നെ നോക്കി കണ്ണുകൾ കലങ്ങി ഇരിപ്പാണ്…

ഞാൻ അവളെ കണ്ടു എന്ന് അറിഞ്ഞതും അവളിൽ ഒരു മാറ്റം ഉണ്ടായി….

പാവം ഒരുപാട് വിഷമം ഉണ്ടാവും… (സ്നേഹിച്ചവർ നഷ്ടപ്പെടുമ്പോ നമ്മക്ക് നല്ല വിഷമം ഉണ്ടായിരിക്കും എന്നത് പ്രകൃതിയുടെ സത്യം ആണല്ലോ)

ഞാൻ അവളെ അങ്ങോട്ട് വിളിച്ചു….

അവൾ ഇല്ല എന്നൊക്കെ പറഞ്ഞെങ്കിലും അവസാനം അമറിനെക്കൊണ്ട് അവളെ ഇങ്ങ് കൊണ്ടുവരുതിച്ച്….

പിന്നെ ഓരോ ബന്ധുക്കൾ ആയി വന്നു അത്ര ആൾകാർ ഒന്നും ഇല്ലെങ്കിലും അത് തന്നെ എന്നെ വല്ലാതെ വെറുപ്പിച്ചു….

പിന്നെ ഞാനും അമറും ദീപുവും അച്ചുവും മാത്രം നിന്ന് ഒരു ഫോട്ടോ എടുത്തു….

പിന്നെ എല്ലാരും നിന്നും പിന്നെ ഞാൻ മഹാലക്ഷ്മിയേ മാത്രം നിർത്തി എൻ്റെ അടുത്ത് ഫോട്ടോ എടുപ്പിച്ചു ……

അമൃതക്ക് അത് അത്ര പിടിച്ചില്ല എങ്കിലും ഞാൻ അവൾടെ ഇഷ്ടക്കേട് മൈൻഡ് ആക്കിയില്ല….

പിന്നെ ഫുഡ് കഴിക്കാൻ പോയി രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ്…. കഴിക്കാൻ ഞാൻ എൻ്റെ അടുത്ത് അമ്മയെ പിടിച്ച് ഇരുത്തി….

എന്നാൽ അവിടെയും എനിക്ക് സമാധാനം ഇല്ലായിരുന്നു ഫോട്ടോഗ്രാഫർ അണ്ണന്മാർ അവരുടെ ജൂലൈയിൽ ഫയങ്കര ആത്മാർത്ഥ ഉള്ള ആൾകാർ ആണെങ്കിലും എൻ്റെ അവിടെ വന്നവർ കൊറച്ച് ആത്മാർഥത കൂടുതലാ…..

ഫുഡ് കഴിക്കുമ്പോ വാരി കൊടുക്കാൻ കൊടുക്കാൻ പറഞ്ഞു എന്നാല് എനിക്ക് ഒരു പേടി ഇവൾ എങ്ങാനും അത് എൻ്റെ നേരെ തുപ്പിയാലോ എന്ന് 🤔😀

അങ്ങനെ അവൾക്ക് വാരി കൊടുത്തു അവള് എനിക്കും തന്നു അതൊന്നും എനിക്കത്ര ഇഷ്ടപ്പെട്ടില്ല എല്ലാം കൂടെ കുഴച്ച് വൻ ബോർ സാനം ആണ് എനിക്ക് അവൾ തന്നത്…. 😑

Leave a Reply

Your email address will not be published. Required fields are marked *