അതെ ഇനി എന്ത് ചെയ്യാൻ സഹിക്കുക തന്നെ ഞാൻ പറഞ്ഞു….
അതെ എൻ്റെ മോളുടെ ഒരു ഗതികേട് നോക്കണേ ഇവനെ ഇനി അവൾ സഹിക്കണ്ടെ അതും പറഞ്ഞ് ആൻ്റി ഹാളിലോട്ട് പോയി …..
എന്താണ് അതിന് അർത്ഥം ഞാൻ പിന്നാലെ പോയി …..
എല്ലാവരും ഉമ്മറത്ത് ഹാളിൽ ഇരുപ്പുണ്ട്….
നിന്നെ പോലെ ഒരുത്തനെ എൻ്റെ മോൾ സഹിക്കാണ്ടെ എന്ന് കേട്ടില്ലേ…
ആര് പറഞ്ഞു ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് കല്യാണം വേണം എന്ന്…
അതെടാ ഇനി എന്ത് ചെയ്യാൻ എല്ലാം കഴിഞ്ഞില്ലേ …. ആൻ്റി പറഞ്ഞു….
ആൻ്റി….. എന്താ
എന്ന പിന്നെ. ശഡേഏജേഎഖങഛഞ
ചെറുക്കാ എന്താന്ന് വച്ചാ ഒറക്കെ പറയാൻ…. ആൻ്റി പറഞ്ഞു….
എന്ന പിന്നെ മോളെ ആ മൂർത്തി അങ്കിളിനെ കൊണ്ട് കെട്ടിക്കാൻ ഞാൻ പറഞ്ഞു… ഞാൻ ഓടാൻ റെഡി ആയി കൊണ്ട് പറഞ്ഞു…..
അത് പറഞ്ഞതും എല്ലാരും ഒരേ ചിരി
നിന്നെ ഇന്ന് ഞാൻ നിക്കേടാ അവിടെ…..
ഓടാൻ നോക്കിയ എന്നെ ചിരിച്ചോണ്ട് ആൻ്റി വന്ന് പിടിച്ച് നിർത്തി എണീറ്റു രണ്ട് കൈകൊണ്ട് എന്നെ ഒന്ന് ഉഴിഞ്ഞ് തലയുടെ സൈഡിൽ വച്ച് പൊട്ടിച്ചു….
എൻ്റെ മോനെ ആരും ദൃഷ്ടി വക്കണ്ട ആൻ്റി പറഞ്ഞു…..
നമ്മക്ക് ഇറങ്ങിയാലോ അമ്മ പറഞ്ഞു…..
എന്ന പിന്നെ ഇറങ്ങിയേക്കാം പപ്പ പറഞ്ഞു….
ഇന്ദ്ര മോളേ പോയി റെഡി ആയിട്ട് വാ പപ്പ പറഞ്ഞു….
അവൾ മുകളിലോട്ട് പോവുന്നുണ്ടയിരുന്നു…..
ഞാൻ പോയി ഇത്തിരി വെള്ളം ഒക്കെ കുടിച്ച് ദീപുവിൻ്റെ ഒന്ന് കൂടെ വിളിച്ചു….
എവിടെ നാറികൾ ഒക്കെ ഫിറ്റ് ആയിരിക്കും …..
അമ്മ വലിയചൻ വലിയമ്മ ഒക്കെ എവിടെ പോയി….
അവർ വീട്ടിലോട്ടു പോയടാ വലിയച്ചന് നാളെ എന്തോ ചെക്ക് അപ്പ് ഉണ്ട് എന്ന പറഞ്ഞെ ……അമ്മ പറഞ്ഞു….
ആണോ അപ്പോ ഇവിടേ ആരും ഇല്ലെ നല്ല ബെസ്റ്റ് കല്യാണ വീട്….. ഞാൻ പറഞ്ഞു…
അമർ എവിടെ പോയി അമ്മ ചോദിച്ചു…
അവനും അച്ചുവും എങ്ങോട്ടോ പോയി എനിക്കറിയില്ല വിളിച്ചിട്ട് സ്വിച്ച് ഓഫ് ഞാൻ പറഞ്ഞു…..