ശ്യാമാംബരം 7 [AEGON TARGARYEN] [Climax]

Posted by

 

അങ്ങനെ ബുധനാഴ്ച രാവിലെ 10 മണിക്ക് അവർ നാലുപേരുംകൂടി അഭിയുടെ വണ്ടിയിൽ യാത്ര ആരംഭിച്ചു…ഏകദേശം 3:30യോടെ അവർ വീട്ടിലെത്തി…അവരെ അവിടെയാക്കി ശ്യാമയുടെ ചേട്ടനെയും എട്ടത്തിയെയും കണ്ട് ഉടനെ തന്നെ തിരിക്കാം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അഭിയും ശ്യാമയും…പക്ഷേ ശ്രേയസും ഭാര്യ സൗമ്യയും അപ്പോഴും എത്തിയിരുന്നില്ല…

അവിടെ വരെ ചെന്നിട്ട് അവരെ കാണാതെ പോകാൻ ശ്യാമക്ക് മനസ്സ് വരാഞ്ഞതുകൊണ്ട് അവർ രണ്ടുപേരും എത്തുന്നത് വരെ വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു…ഏകദേശം 2 മണിക്കൂറോളം കാത്തിരുന്ന ശേഷം ആണ് അവർ എത്തിയത്…

അവരെ കണ്ട് സന്തോഷം പങ്കുവെച്ച് മടങ്ങാൻ തുടങ്ങുമ്പോൾ സമയം ഏകദേശം 6 മണി കഴിഞ്ഞിരുന്നു…

അപ്പോൾ ഇറങ്ങിയാൽ അവർ തിരികെ വീട്ടിലെത്താൻ ഏകദേശം 12 മണി ആകുമെന്നതിനാലും രാത്രിയിൽ അവരെ രണ്ടുപേരെയും ഒറ്റക്ക് വിടാൻ പേടിയുള്ളതിനാലും ഇന്നവിടെ നിന്നിട്ട് നാളെ രാവിലെ പോയാൽ മതി എന്നവർ നിർബന്ധിച്ചു…ഒടുവിൽ അവരുടെ നിർബന്ധത്തിന് വഴങ്ങി അഭിയും ശ്യാമയും ആ രാത്രി അവിടെ നിൽക്കാൻ തീരുമാനിച്ചു…അഭി അവൻ്റെ വീട്ടിലേക്കും ശ്യാമ പ്രദീപിനെയും വിളിച്ച് കാര്യം ധരിപ്പിച്ചു…

 

അവിടെ തങ്ങാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ശ്യാമയും അഭിയും മറ്റ് വസ്ത്രങ്ങൾ ഒന്നും കൈയിൽ കരുതിയിരുന്നില്ല…അതുകൊണ്ടുതന്നെ അഭി ശ്രേയസിൻ്റെ ഒരു ബനിയനും കൈലിയും വാങ്ങി ധരിച്ചു…ശ്യാമയുടെ പഴയ കുറച്ച് വസ്ത്രങ്ങൾ അവിടെ ഉണ്ടായിരുന്നു എങ്കിലും അതൊന്നും പാകം അല്ലാത്തതിനാൽ അവൾ അവളുടെ ഏട്ടത്തിയുടെ ഒരു നൈറ്റിയും വാങ്ങി ധരിച്ചു…

 

അഭി അവൻ്റെ വിശേഷങ്ങൾ എല്ലാം അവരോടും അവർ ഓരോ കഥകൾ അവനോടും പറഞ്ഞ് ചിരിയും കളി തമാശകളും ആയി നല്ല സ്വാദിഷ്ടമായ ആഹാരവും കഴിച്ച് എല്ലാവരും സന്തോഷത്തോടെ കിടക്കാൻ ആയി തയ്യാറെടുത്തു…

 

ആകെ മൊത്തം മൂന്ന് മുറികളെ ആ വീട്ടിൽ ഉള്ളൂ…അതിൽ മുകളിലത്തേതിൽ ശ്രേയസും സൗമ്യയും താഴത്തെ മുറികളിൽ ഒന്നിൽ ശ്യാമയുടെ അച്ഛനും അമ്മയും പിന്നെ ആകെ അവശേഷിക്കുന്ന മറ്റൊരു മുറിയിൽ താനും ശ്യാമേച്ചിയും ഒന്നിച്ചായിരിക്കും എന്ന പ്രതീക്ഷയിൽ അഭി അങ്ങനെ ഇരിക്കുമ്പോഴാണ് ശ്യാമയുടെ അമ്മ കൈയിൽ ഒരു തലയണയുമായി വന്നു അഭിയോടും ശ്യാമയോടുമായി “നിങ്ങൾക്ക് രണ്ടു പേർക്കും ഒന്നിച്ച് കിടക്കാൻ ചിലപ്പോ ഒരു ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ട് ഞാനും നിങ്ങടെ കൂടെ തന്നെ ഇന്നിവിടെ കിടക്കാം”

Leave a Reply

Your email address will not be published. Required fields are marked *