ഞാൻ : ആ പോട്ടെ അത് വിട് ഇനിയും നോക്കാലോ
രമ്യ : എന്നാ വാ എന്നെ വീട്ടിലാക്കി നീ പോയി ഡി ഡി എടുക്കാൻ നോക്ക്
ഞാൻ : പോവാണോ ഞാൻ വേഗം ഡി ഡി എടുത്തിട്ട് വരാം
രമ്യ : വേണ്ടടാ പിന്നെ ആവാം
ഞാൻ : എന്നാ ഓക്കേ
രമ്യ പുറത്തിറങ്ങി പോയി കുറച്ചു കഴിഞ്ഞ് ഞാനും ഇറങ്ങി, എന്നെ കണ്ട്
മയൂഷ : നീ ഇത് എവിടായിരുന്നു ഞാൻ എവിടെയൊക്കെ നോക്കി
ഞാൻ : ഞാൻ ബാത്‌റൂമിൽ ആയിരുന്നു എന്താ കാര്യം?
മയൂഷ : ഒരു ഡി ഡി എടുക്കാൻ ഉണ്ട്
ഞാൻ : എന്നാ തന്നേക്ക്
ഡി ഡി എടുക്കാൻ ക്യാഷ് തരുമ്പോൾ
മയൂഷ : എന്ത് ദേഷ്യം ആണ് നിന്റെ മേഡത്തിന്
ഞാൻ : ഏയ് അത് വീട്ടിൽ എന്തോ പ്രോബ്ലം ആണ് അതിന്റെയാ
മയൂഷ : അതിനു അത് എന്നോടാണോ കാണിക്കുന്നത്
ഞാൻ : അത് വിട് പോട്ടെ
മയൂഷ : ഹമ്…
ക്യാഷും വാങ്ങി രമ്യയേയും കൊണ്ട് വീട്ടിൽ ചെന്നു,രമ്യ വേഗം കാറിൽ നിന്നും ഇറങ്ങി വീടിനകത്തോട്ട് കയറിപ്പോയി, കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ബ്ലൂ കളർ കോട്ടൺ ഷർട്ടും ഷോർട്ട്സും ഇട്ട് ഒരു ഷെൽ ടൈപ്പ് സ്ക്വയർ കണ്ണടയും വെച്ച് കൊച്ചിനെയും ഒക്കത്തെടുത്തു നടക്കുന്ന മായ, എന്നെ കണ്ടതും അടുത്തേക്ക് വന്ന്
മായ : അജുവല്ലേടാ…?
ഞാൻ : ആ…മായ ചേച്ചി… ഇത് എപ്പൊ എത്തി?
മായ : ഞാൻ ഇന്ന് എത്തിയുള്ളു, നിന്നെ കണ്ടിട്ട് മനസിലാവുന്നില്ലലോ മീശയും താടിയുമൊക്കെ വന്ന് വലിയ ചെക്കനായല്ലോ
ഞാൻ : അപ്പൊ ചേച്ചിയോ, ഞാൻ ആദ്യം കണ്ടപ്പോ വല്ല മദാമ്മയും ആണെന്ന് കരുതി
എന്റെ തോളിൽ ഇടിച്ച്
മായ : പോടാ കളിയാക്കാതെ, പിന്നെ വീട്ടിൽ അച്ഛനും അമ്മയും സുഖമായിരിക്കുന്നോ
ഞാൻ : ആ സുഖമായിരിക്കുന്നു, ചേച്ചിക്ക് സുഖം തന്നെയല്ലേ
മായ : പിന്നേ… നമുക്കെന്ത് സുഖക്കുറവ്, അല്ല നീ ഇപ്പൊ പഠിക്കുന്നില്ലേ