ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Posted by

 

ഗ്രൗണ്ടിന് ചുറ്റും കാട്  പോലെ  ആണ് കാട്ടിനകത്തു കയറുമ്പോൾ  പൊളിഞ്ഞ  ഒരു വീട്  ഉണ്ട് . ഇവര് അങ്ങോട്ട്  ആണ്  എന്നെ കൊണ്ട് പോയത് . എനിക്ക്  ആകെ  പേടി  ആയി .. എന്നെ കൊണ്ട്  വീട്ടിനകത്തു കയറി. കയറിയപ്പോൾ  ആണ്  മുത്തു  അവിടെ  നിൽക്കുന്നത് . അപ്പം  മനസിലായി  ഇത് മുത്തുവിന്റെ സങ്കേതം  ആണ്  എന്ന് ..

 

സീനിയർ  ചേട്ടൻ : ഡാ  മുത്തു ഇവനാ ആള് …

 

മുത്തു : ഈ കുരുപ്പ് ആണോ  ആൾ . നിന്റെ  പേര് എന്തുവാ

 

ഞാൻ : നീരവ് ..

 

മുത്തു : അപ്പം  നീരവ്  കുട്ടാ  ഫസ്റ്റ്  ഇയർ ആയിട്ട്  നിനക്ക്  ഇച്ചിരി കിഴപ്പ് കൂടുതൽ  ആണെല്ലോ ….

 

ഞാൻ : എനിക്ക്  മനസിലാവുന്നില്ല  ചേട്ടാ …

 

മുത്തു : ഡാ  കേട്ടോടാ  ഈ  പാൽകുപ്പിക്ക്  ഒന്നും  മനസിലാവുന്നില്ല എന്ന് ..  ആ മൈരൻ  സൂര്യ നടത്തുന്ന പരിപാടിക്ക് അവന്റെ  കൂടെ  നിന്ന്  കുറെ സഹായിച്ചത് അല്ലെ ഒത്തിരി  ഷീണിച്ചു  കാണും  ഇവന്  ഇച്ചിരി പാല്  കൊടുത്താലോ …

 

ഞാൻ : അത്  എന്റെ  കൂട്ടുകാരന്റെ  ചേട്ടന്റെ  ഫ്രണ്ട് ആണ്  അന്നേരം  പരിചയപ്പെടാൻ  പോയപ്പോൾ  എന്നെ  കൂടെ  കൂട്ടിയത്  ആണ് ..

 

മുത്തു : അപ്പം  നീ  പരിചയപ്പെടാൻ  പോയപ്പോൾ  നീ അവന്റെ  മണി  അടിച്ചു  അങ്ങ്  നിന്നു . നീ ഇന്നലെ  കോളേജിൽ  വന്നതേ  ഉള്ളു അപ്പഴേ  നീ  സൂര്യയുടെ സൈഡ്  ആയി അല്ലെ …

 

ഞാൻ : ഇല്ല  ചേട്ടാ …..

 

മുത്തു : ഇല്ലേ  അപ്പം  പാൽക്കുപ്പി  പറ നീ ആരുടെ  സൈഡ്  ആണ് …

 

ഞാൻ : ഞാൻ  അങ്ങനെ  ആരുടേയും  സൈഡ്  അല്ല  ചേട്ടാ …

 

മുത്തു : ഹ ഹാ  ഹ . കൊള്ളാല്ലോ  നീ . നീ  ഇന്ന്  ഒരാളുടെ  സൈഡ്  ആയിട്ട്  നീ  ഇവിടുന്നു  പോവൂ ..

Leave a Reply

Your email address will not be published. Required fields are marked *