ഞാൻ : നീ പറ നിനക്ക് പരിചയം ഉണ്ടോ ??
വിവേക് : പരിചയം ഇല്ല ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്. നീ ചേച്ചിയെ നോക്കണ്ട കാരണം ചേച്ചി സൂര്യ ചേട്ടനെ പ്രൊപ്പോസ് ചെയ്‌തതാണ്. പക്ഷെ സൂര്യ ചേട്ടൻ റിജെക്ട് ചെയ്തു . പ്രിയ ചേച്ചി ആണ് ഈ ക്യാമ്പസിലെ കോളേജ് ബ്യൂട്ടി.
ഞാൻ : ഹൊ സൂര്യ ചേട്ടൻ റിജക്ട് ചെയ്തല്ലോ അപ്പം കുഴപ്പം ഇല്ല . എനിക്ക് ചാൻസ് ഉണ്ട് ..
വിവേക് : ഇപ്പം സെറ്റ് ആവും നിനക്ക് … ഹി ഹി .. നിനക്ക് കണ്ടപ്പോഴേ ചേച്ചിയെ ഇഷ്ടപ്പെട്ടോ ..
ഞാൻ : അറിയില്ല അളിയാ .. പ്രിയേ കണ്ടപ്പോൾ മുതൽ നെഞ്ചിൽ ഒരു ഫീലാ ..
വിവേക് : നീ ഒരു കാര്യം ചെയ്യ് സൂര്യ ചേട്ടനുമായിട്ട് ശരിക്ക് അടുക്കണം . എന്നിട്ട് പുള്ളിയോട് കാര്യം പറയണം പുള്ളി സഹായിക്കാതെ ഇരിക്കില്ല ..
ഞാൻ : ഐഡിയ പൊളി . ഇന്ന് മുതൽ ഞാൻ എന്താവായാലും സൂര്യ ചേട്ടന്റെ പെറ്റ് ആണ് …
വിവേക് : വാ പോവാം ക്ലാസ് തുടങ്ങി കാണും ..
അങ്ങനെ പെട്ടന്ന് ക്ലാസ്സിൽ കയറി . എന്താവായാലും പൊളി ദിവസം ആയിരുന്നു . എനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി അതുമാത്രം അല്ല കോളേജ് ഹീറോയുമായി നല്ല കമ്പനി ആയി . ഈ ദിവസത്തോടു കൂടി ഞാൻ ഈ കോളേജിനെ ശരിക്ക് ഇഷ്ടപ്പെട്ടു ..
അങ്ങനെ ഉച്ചയ്ക്ക് ചോറും ഊണും കഴിഞ്ഞു ഞാൻ ഒറ്റയ്ക്ക് ബാത്‌റൂമിൽ പോയി . മൂത്രം ഒഴിച്ചോണ്ടു ഇരിക്കുമ്പോൾ ആണ് കുറെ സീനിയർ ചേട്ടന്മാർ വന്നത് . അവര് എന്നോട് എന്തുവാ പഠിക്കുന്നതും എന്നും ഏത് ഇയർ ആണെന്നും ഒക്കെ ചോദിച്ചു . എന്നിട്ട് അവരെ എന്നെ കോളേജിലെ ഗ്രൗണ്ടിലോട്ട് വിളിച്ചോണ്ട് പോയി . എന്തിനാണ് എന്ന് ചോദിച്ചു പക്ഷെ അവർ ഒന്നും പറഞ്ഞില്ല .