ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും സുന്ദരി എന്റെ അമ്മയാണ് . എന്നാൽ ആ ലിസ്റ്റിലേക്ക് ഒരാൾ കൂടി കടന്നു വന്നു പ്രിയാ . എന്നാലും അമ്മ തന്നെ ആണ് നമ്പർ വൺ .
പ്രിയ : ഡിഗ്രി ഏതാ ??
വിവേക് : ബി.കോം ആണ് ചേച്ചി …
സൂര്യ : കൂടെ ഉള്ളവൻ ആരാടാ ???
വിവേക് : കൂട്ടുകാരനാണ് ചേട്ടാ …
സൂര്യ : പേര് എന്തുവാടാ ?
ഞാൻ : നീരവ് .
സൂര്യ : എന്താവായാലും വന്നത് അല്ലെ ഫ്രഷേഴ്‌സ് ഡേ ആണ് മറ്റെന്നാൾ നമുക്ക് കുറച്ചു സാധനം ഒക്കെ നിങ്ങളും കൂടെ വാ …
വിവേക് : ഓക്കേ ചേട്ടാ ..
അങ്ങനെ ഞങ്ങൾ രണ്ടു പേരും സൂര്യ ചേട്ടന്റെ കൂടെ പോയി . ചേട്ടന്റെ കാറിന്റെ അങ്ങോട്ട് ആണ് കൊണ്ടുപോയത് . ചേട്ടന്റെ വണ്ടി ചുമന്ന താർ ആയിരുന്നു .
ഞങ്ങൾ കുറെ സംസാരിച്ചു സത്യം പറഞ്ഞാൽ സൂര്യ ചേട്ടന്റെ ഫാൻ ആക്കി കളഞ്ഞു . നല്ല ഇടപടിയിലും പെരുമാറ്റവും . വെറുതെ അല്ലാ കോളേജിലെ ഹീറോ ആയത് … ഞങ്ങൾ ഫ്രഷേഴ്‌സ് ഡേ ഒരുക്കങ്ങളിൽ സൂര്യ ചേട്ടനെ സഹായിച്ചു . ഞങ്ങൾക്ക് ക്ലാസ്സിൽ കയറണം അതുകൊണ്ട് പെട്ടന്ന് തന്നെ അവിടുന്ന് പോന്നു ..
വിവേക് : എങ്ങനെ ഉണ്ട് ആള് ??
ഞാൻ : പൊളിയാടാ പുള്ളി . പുള്ളി ഒരു കിടിലൻ ലീഡർ തന്നെ …
വിവേക് : നമ്മൾക്ക് എന്തേലും പ്രശ്നം ഉണ്ടേൽ പുള്ളി നോക്കിക്കോളും ..
ഞാൻ : പുള്ളിടെ കൂടെ നിന്ന പ്രിയ എന്തോ പഠിക്കുവാ ..
വിവേക് : ഡാ ഡാ എന്താടാ പ്രിയ ചേച്ചി കുറിച്ച് ചോദിക്കുന്നത് . പുള്ളിക്കാരി നമ്മുടെ സീനിയറാ ..