വിവേക് : ആരു പറഞ്ഞു വിട്ടില്ലാ എന്ന് .. രണ്ടു പേരും ഇന്നലെ തന്നെ ഇറങ്ങി .. ഞാൻ കണ്ടായിരുന്നു വന്നപ്പോൾ.. സൂര്യ ചേട്ടൻ ഫ്രഷേഴ്‌സ് ഡേ നടത്തുന്ന തിരക്കിലാണ് . പുള്ളിയാണ് കഴിഞ്ഞ വർഷത്തെ ചെയർമാൻ. മുത്തു പിന്നെ എവിടേലും കഞ്ചാവ് അടിച്ചു കിടക്കുന്നുണ്ടായിരിക്കും ..
ഞാൻ : ഈ സൂര്യയും മുത്തുവും തമ്മിൽ ഉള്ള പ്രശ്‌നം എന്താ …?
വിവേക് : ഇവരുടെ അച്ഛന്മാർ എംൽഎയും , എംപിയും അല്ലെ അവര് തമ്മിൽ രാഷ്ട്രീയമായി ശത്രുത ഉണ്ട് . അത് ഇവരിലോട്ടും കൂടി കയറി ..ഡാ പിന്നെ എന്റെ സൂര്യ ചേട്ടനെ കാണണം എന്ന് . ചേട്ടൻ നമ്മുടെ കാര്യം സൂര്യ ചേട്ടനോട് പറഞ്ഞിട്ടുണ്ട് .നമുക്ക് ഇപ്പം പോയാല്ലോ ..
ഞാൻ : ഇപ്പഴോ ഇപ്പം ക്ലാസ് ഇല്ലേ …
വിവേക് : ഡെയ് ഇത് സ്കൂൾ അല്ല കോളേജ് ആണ് .. വാ പോകാം
ഞാൻ : ഓക്കേ ..
അങ്ങനെ ഞങ്ങൾ സൂര്യ കാണാൻ ആയിട്ട് കോളേജ് ഓഡിറ്റോറിയത്തിലേക്ക് പോയി . അവിടെ ചെന്നപ്പോൾ ഞാൻ ഞെട്ടി . കുറെ പെണ്ണുങ്ങൾ സൂര്യയുടെ ചുറ്റിനു നിന്നു സംസാരിച്ചോണ്ട് നിൽക്കുന്നു . അതും പെണ്ണുങ്ങൾ സൂര്യയെ നോക്കുന്ന വിധം ഒരു സിനിമ നടനെ കണ്ടാൽ ആളുകൾ അത്ഭുതപ്പെട്ടു നോക്കുന്ന പോലെ ..
ഇതൊക്കെ കണ്ടപ്പോൾ സൂര്യ ആയിട്ട് ജനിച്ചാൽ മതി എന്ന് ചിന്തിച്ചു പോയി . ഞങ്ങൾ രണ്ടുപേരും സൂര്യയുടെ അടുത്തോട്ട് പോയി ..
വിവേക് : ചേട്ടാ ഞാൻ വിപിന്റെ അനിയൻ ആണ് ..
സൂര്യ : ഓ നീയായിരുന്നു അല്ലെ ആൾ . അവൻ ഇന്നലെ വിളിച്ചു പറഞ്ഞായിരുന്നു അനിയൻ കോളേജിൽ ചേർന്നിട്ടുണ്ട് അവനെ ഒന്ന് നോക്കികോണേ എന്ന് .. പ്രിയാ ഇവനാണ് വിപിന്റെ അനിയൻ ഞാൻ പറഞ്ഞില്ലേ ..
അപ്പഴാണ് ഞാൻ പ്രിയേ ശ്രദ്ധിക്കുന്നത് ഞാൻ കോളേജിൽ കുറെ പെണ്ണുങ്ങളെ കണ്ടു ഇത്ര ലുക്ക് ഉള്ള ഒരു പെണ്ണിനെ ഈ കോളേജിൽ കണ്ടില്ല . അവളെ ഫസ്റ്റ് കണ്ടപ്പഴേ എന്റെ മനസ്സിൽ എന്തോ ഫീലിംഗ് വന്നു .