പ്രിൻസിപ്പൽ : എന്തുവാടാ പ്രശ്നം റാഗിങ് ആണോ. ഡാ മുത്തു നിനക്ക് പലപ്പോഴും വാണിംഗ് തന്നിട്ടുള്ളത് അല്ലെ ഇവിടെ റാഗിങ്ങ് പറ്റില്ല എന്ന്.. നിമ്മി പ്രശ്നം ഒന്നുമില്ലല്ലോ …
അമ്മ : ഇല്ല
പ്രിൻസിപ്പൽ : നീ വാ ….
അങ്ങനെ പ്രിൻസിപ്പൽ അമ്മേ വിളിച്ചോണ്ട് പോയി അമ്മ മുത്തുവിനെ ഒരു രൂക്ഷ നോട്ടം നോക്കിയിട്ട് ആണ് പോയത് . ഞാനും കൂടെ പോയി . ഞാൻ തിരിഞ്ഞു നോക്കി അമ്മേ തന്നെ ആണ് മുത്തു നോക്കികൊണ്ടിരിക്കുന്നത് … എനിക്ക് എന്തോ നോട്ടം അങ്ങോട്ട് ശരി അല്ല എന്ന് തോന്നി ..
അമ്മ : ആശേ ഫസ്റ്റ് ദിവസം ഇത്രയും പ്രതീക്ഷിച്ചില്ല .. റാഗിങ്ങ് ഉണ്ടാവുമോ എന്ന് ഞാൻ ഓർത്തില്ല ..
ആശ : വിട്ടുകള നീ .. ഇപ്പഴത്തെ പിള്ളേർ അല്ലെ ..ഇന്ന് ക്ലാസ് കാണില്ല ഇന്ന് ഫ്രഷേഴ്‌സ് ഡേ ആണ് ..
അമ്മ : ഫ്രഷേഴ്‌സ് ഡേ യോ ..
ആശ : ഈ പൊട്ടി .. ഫസ്റ്റ് ഇയർ പിള്ളേർക് വേണ്ടി നടത്തുന്ന പ്രോഗ്രാം .. സ്റ്റേജിൽ ഓരോ പിള്ളാരെ വിളിക്കും അവര് പാട്ടോ ഡാൻസോ എന്തേലും ചെയ്യണം ..
അമ്മ : ഞാൻ ചെയ്യണോ …
ആശാ : പിന്നല്ലാതെ … നീ ഡാൻസ് പഠിച്ചിട്ടില്ലേ ..പിന്നെ എന്താ ..
പെട്ടന്ന് സൂര്യ വന്നു … ഞങ്ങളുടെ അടുത്തേക്ക് വന്നു …
സൂര്യ : മാം പരുപാടി തുടങ്ങാറായി ..
ആശ : ഇപ്പം വരാം . പിന്നെ സൂര്യ ഇതാണ് നിമ്മി നമ്മുടെ കോളേജിലെ ഏറ്റവും പ്രായം കൂടിയ സ്റ്റുഡന്റ് … നിമ്മി ഇതാണ് നമ്മുടെ ചെയർമാൻ സൂര്യ .
സൂര്യ : ഹായ് .. മാം പറഞ്ഞായിരുന്നു ഇങ്ങനെ ഒരാൾ പഠിക്കാൻ വരുന്നുണ്ട് എന്ന് .