പിന്നീടുള്ള ദിവസങ്ങളിൽ റാണി നേരിട്ട് ഓഫിസിൽ എത്തിയും ഫോൺ ഇൽ ബന്ധപെട്ടും കാര്യങ്ങൾ വേഗത്തിലാക്കി…..അങ്ങനെ മൂനാം ദിവസം ലീവ് സങ്ഷൻ ആയതിന്റെ വിവരം DEO ഓഫിസിൽ നിന്നും വിളിച്ചറിയിക്കുമ്പോൾ സന്തോഷം കൊണ്ട് അലനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു……..
“””തന്നെക്കാൾ പോകാൻ ദൃതി മമ്മിക്ക് ആണല്ലോ എന്ന് അലൻ മനസിൽ വിചാരിച്ചു…. മമ്മി ദൃതി വെക്കുന്നത് എന്തിനാണെന്ന് അവനെ ഏറെക്കുറെ മനസ്സിലായിരുന്നു…..
റാണിക്കും വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു…. തന്നെ അങ്ങൊട് കൊണ്ട് പോകാൻ അലൻ തീരുമാനിച്ച അന്ന് തന്നെ റാണി വിസയ്ക്കയുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു……. വീട് തന്റെ തന്നെ സ്വന്തത്തിൽ പെട്ട ഒരു കുടുംബത്തിന് വാടകയ്ക്ക് നൽകി………
അങ്ങനെ നാട്ടിലുള്ള കാര്യങ്ങളൊക്കെ പൂർത്തിയാക്കി ഇരുവരും തങ്ങളുടെതായ ലോകത്തിലേക്ക് ചേക്കേറാനുള്ള ദിവസം വന്നെത്തി….
“””””മ്മമി വൈകിട്ട് ആറുമണിക്ക് എങ്കിലും നമ്മൾ ഇവിടുന്ന് ഇറങ്ങണം…. 11 മണിക്കാണ് ഫ്ലൈറ്റ്…… അവസാനം പാക്കിംഗ് കഴിഞ്ഞില്ല എന്ന് പറഞ്ഞ് ആവരുത്””””
“””” അതിന് എന്റെ പാക്കിംഗ് ഒക്കെ എപ്പോഴേ കഴിഞ്ഞു…….ആ പിന്നെ കുറച്ചുകഴിഞ്ഞ് നമുക്ക് സ്കൂളിൽ ഒന്നു പോണം… കുട്ടികൾക്ക് എന്തെങ്കിലും മധുരം കൊടുക്കാം…. എല്ലാവരോടും ഒന്നു കൂടി കണ്ടു ബൈ പറയാലോ….. “”””
“””” ഈ പാക്കിങ് കഴിഞ്ഞാൽ ഞാൻ ഫ്രീയായി…. മമ്മി റെഡിയായിട്ടിരുന്നാൽ മതി.. “””””
അലൻ ബാഗ് പാക്ക് ചെയ്യുമ്പോൾ അവനെ സഹായിക്കാൻ റാണിയും ഒപ്പം കൂടി…. പാക്കിങ് ജോലികൾ എല്ലാം പൂർത്തിയാക്കി ഇരുവരും ഉച്ചയോടു കൂടി അല്പം മധുര പലഹാരങ്ങളുമായി സ്കൂളിലേക്ക് പുറപ്പെട്ടു…..
റാണി ടീച്ചറെ കണ്ട സന്തോഷത്തിൽ കുട്ടികൾ അടുത്ത് കൂടി…. അവരോട് വിശേഷങ്ങളൊക്കെ തിരക്കി, നല്ലവണ്ണം പഠിക്കാനുള്ള ഉദ്ദേശങ്ങളും നൽകി അവർക്കുള്ള ചോക്ലേറ്റുകൾ ലത ടീച്ചറുടെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട് അലനും റാണിയും കൂടി സ്റ്റാഫ് റൂമിലേക്ക് നടന്നു….
സഹപ്രവർത്തകർ റാണിയോടും അലനോടും ചെറിയ തമാശകളും അവിടെ ചെന്നിട്ടുള്ള കാര്യങ്ങളൊക്കെ സംസാരിച്ചു കുറച്ചുനേരം അവിടെ ചെലവഴിച്ചു….
എല്ലാവരോടും യാത്ര പറഞ്ഞ കാറിൽ കയറുമ്പോൾ റാണിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….