അലന്റെ മമ്മി [ഗോപു]

Posted by

 

അകത്തേക്കു കയറിയ റാണിആ കവർ പൊട്ടിച് തന്റെ പാസ്പോർട്ട് ആണെന്ന് മനസ്സിലാക്കി അവളത് പുറത്തെടുത്തു….

 

പാസ്പോർട്ട് ഓരോ പേജായി മറിച്ചു നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നത് അലൻ ശ്രദ്ധിച്ചു…

 

“””” എടാ ചെക്കാ ഇനി നിന്റെ അവിടുത്തെ സായിപ്പ് കളി ഒന്നും നടക്കില്ല ട്ടോ….കുറച്ചുകാലം എന്റെ പൊന്നുമോനോടപ്പം മമ്മി ഉണ്ടാകും”””””

 

“”””ആഹാ……. അത് പൊളിച്ചു…..അല്ല മമ്മി അപ്പൊ സ്കൂളിൽ നിന്നും. ലീവ് എടുക്കണ്ടേ…3 വർഷം എങ്കിലും ലീവ് വേണ്ടേ…..””””

 

“””ഞാൻ കഴിഞ്ഞ  മാസം D. E. O ഓഫീസിൽ പോയപ്പോൾ സാറിനോട് ഒന്ന് സൂചിപ്പിച്ചിരുന്നു… കുഴപ്പമില്ലെന്നാണ് സാറ് പറഞ്ഞത് സ്കൂളിലെ സീനിയർ ആയ ടീച്ചറോ,സാറോ താൽക്കാലിക ചുമതല ഏറ്റെടുക്കാൻ സന്നദ്ധമാണെങ്കിൽ ധൈര്യമായി ലീവിന് അപ്ലൈ ചെയ്യാം എന്നാണ് പറഞ്ഞത്….. ലത ടീച്ചർക്ക് ഞാനൊരു ക്ലൂ കൊടുത്തിരുന്നു… ടീച്ചർ ഒക്കെയാണ് “””””

 

“””” അപ്പോ പിന്നെ എന്താ പ്രോബ്ലം മമ്മി അപ്ലിക്കേഷൻ കൊടുക്…… രണ്ടു ദിവസത്തിനുള്ളിൽ പാസാവില്ലേ””””

 

“””””ആവേണ്ടതാണ്…..നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്ന ഒരു സാർ ഇപ്പോ DEO ഓഫീസിൽ വർക്ക് ചെയ്യുന്നുണ്ട്… ലേറ്റ് ആകുകയാണെങ്കിൽ പുള്ളിക്കാരനെ പോയി കാണാം….””””

 

“””എന്നാലു മമ്മി ഇന്ന് തന്നെ ആപ്ലിക്കേഷൻ വെക്….. നേരത്തെ ആയാൽ അത്രയും നല്ലതല്ലേ…. പിന്നെ എന്റെ ഓപ്പൺ ടിക്കറ്റാണ്… എപ്പോ വേണേലും പോകാം…. പിന്നെ…..മമ്മിക്കുള്ള ടിക്കറ്റ് ഇന്ന് തന്നെ ബുക്ക് ചെയ്യാം…..””””

 

അതും പറഞ്ഞു അലൻ ഫോൺ എടുത്തു  ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു….ആ സമയം റാണി ഓഫീസിൽ വിളിച്ച് ലീവിന്റെ നടപടിക്രമങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു….

 

അങ്ങനെ ഉച്ചയ്ക്ക് ശേഷം അമ്മയും മകനും കൂടി കാറിൽ DEO ഓഫീസിലേക്ക് പുറപ്പെട്ടു…. അവിടെ എത്തിയ റാണി തനിക്ക് പരിചയമുണ്ടായിരുന്ന സഹപ്രവർത്തകരോട് കുശലാന്വേഷണം നടത്തി,  സാറിന്റെ മുറിയിൽ കയറി ലീവ് അപ്ലിക്കേഷൻ സമർപ്പിച്ചു….. ഉടൻതന്നെ ശരിയാക്കിത്തരാം എന്ന് ഉറപ്പോടെ റാണി ഓഫീസിൽ നിന്നും വിടവാങ്ങി…..

 

തിരിച്ചുപോകും വഴി ഇരുവരും സ്കൂളിൽ കയറി ലത ടീച്ചറോട് കാര്യങൾ ധരിപ്പിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *