അപ്പോ സെറ്റ്… ഞാൻ പറഞ്ഞു . അല്ലാ അളിയാ എപ്പോഴാണ് പൊവ്വുന്നത്…. ഇപ്പൊ തന്നെ ഒരു ചായ കുടിക്കുക ഇറങ്ങുക….
നീ ഫോൺ ഒന്ന് താ എന്നിട്ട് നിൻ്റെ ഡ്രസ്സ് എടുത്ത് ബയിക്ക് നിൻ്റെ വീട്ടിൽ തന്നെ വച്ചിട്ട് റെയ്ൽവേ സ്റ്റേഷനിലോട്ട് വാ.. ഞാൻ പറഞ്ഞു….
എന്ന പിന്നെ സെറ്റ് ഫോൺ തന്നിട്ട് പോ പിന്നെ വേഗം വാ കേട്ടല്ലോ …. ഞാൻ പറഞ്ഞു…
ശെരി… വേഗം വരാം…
ടിക്കറ്റ് നോക്കി ഒരു പുല്ലും ഇല്ല ….. ശേ ജനറൽ തന്നെ ശരണം…. മനസ്സിൽ വിചാരിച്ചു….
ഇന്ദ്രൻ പിന്നെ അമറിൻ്റെ ഫോണിലോട്ട് വിളിച്ചു…
ടാ ദീപു എന്തായി… അവൻ ചോദിച്ചു…
ദീപു അല്ല ഇത് ഞാൻ ആണ്…
എടാ കോപ്പെ എനിക്കറിയാം നീ അവൻ്റെ അടുത്ത് തന്നെ ഉണ്ടെന്ന്…. ഞാൻ അങ്ങോട്ട് വന്നൊണ്ടിരിക്കുവാണ്…. വെരി സോറി മിസ്റ്റർ അമർനാഥ് താങ്കൾ വളരെ ലേറ്റ് ആണ്… ഞങ്ങൽ പോവാന് ഇന് ഒരു 10 13 ദിവസത്തേക്ക് മഷിയിട്ടാൽ പോലും ഞങൾ എവിടെ ആണ് എന്ന് ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല… സോ ഞങ്ങളെ അന്വേഷിച്ചു വെറുതെ ടൈം കളയാതെ മോൻ പോയി ചാച്ചിക്കോ അപ്പോ ബൈ മോനെ …. ടാ ഒരു മിനുട്ട് …അവൻ പറഞ്ഞു… എന്താടാ …
ആൻ്റിയും അങ്കിളും വളരെ വിഷമിതിൽ ആണ്… അവൻ പറഞ്ഞു.. എന്തിന്… നീ എവിടെ ആണ് എന്ത് സംഭവിച്ചു എന്ന് അറിയാതെ… അവൻ പറഞ്ഞു . ഓ അതാണോ അവരോട് പേടിക്കണ്ട ചത്തിട്ടില്ല എന്ന് പറ … പിന്നെ ഒന്നും കൂടെ പറ ഇനിയെങ്കിലും സ്വന്തം ഇഷ്ടത്തെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ നിൽക്കരുത് എന്ന് …. അപ്പോ ഒക്കെ മോനെ പീസ്….. ഹലോ ഹലോ
. ചേ വിഷ്ണു ചേട്ടൻ്റെ നമ്പർ എങ്ങനെ സംഘടിപ്പിക്കും ….
ആ ഇ എൻ ദിസ്റ്റിലറി ഗൂഗിൾ ചെയ്തു …..
ആ കിട്ടി .. ഹലോ വിഷ്ണു ചേട്ടൻ അല്ലേ .. ഇ എൻ… അതെ അതെ ആരാ.. ചേട്ടാ ഞാൻ ഇന്ദ്രൻ ആണ് …. ക്രിക്കറ്റ്… മനസ്സിലായി ഇത് ഏതാ നമ്പർ … ചേട്ടാ ഇത് എൻ്റെ ഫ്രണ്ടിൻ്റെ ആണ്..ചേട്ടാ ഞാൻ വിളിച്ചത് എനിക്ക് മനസമാധാനതോടെ ഇരിക്കാൻ പറ്റിയ വല്ല സ്ഥലം ഉണ്ടോ ചേട്ടൻ വലിയ റൈഡർ അല്ലേ…. എങ്ങനെ ബയിക്ക് ആണോ… അല്ലാ ചേട്ടാ ട്രെയിൻ …. ആണ്… ബജറ്റ് ഉണ്ടോ …. ചേട്ടാ ഒരു 20000 അതാണ് ലിമിറ്റ്…. എന്ന പിന്നെ ഗോവയ്ക്ക് പോക്കുടെ അവിടെ സമാധാനത്തിന് ബെസ്റ്റ് ആണ് പിന്നെ സുഖം ക്കൂടെ കിട്ടും … അയ്യോ ചേട്ടാ സമാധാനം മാത്രം മതി ഇപ്പൊ സുഖം പിന്നെ ഒരിക്കൽ ആവാം …. എന്ന മണാലി പോ ഇപ്പൊ ഡിസംബർ അല്ലേ മഞ്ഞും എല്ലാം സെറ്റ് ആണ്…. സെറ്റ് ആവുമോ ചേട്ടാ ഞാൻ ചോതിച്ചു… പിന്നെ ബൈക്ക് ആണെങ്കിൽ സെറ്റ് ആണ്… എന്ന ശെരി ചേട്ടാ .ഞാൻ പറഞ്ഞു… ടാ പിന്നെ എന്ത് സീൻ ഉണ്ടെങ്കിലും വിളിച്ചോ ട്ടാ…. ശെരി ചേട്ടാ. താങ്ക്യൂ….