ലൗ ആക്ഷൻ ഡ്രാമ 1 [Introvert]

Posted by

 

ഞാൻ : അടിപൊളി കോളേജാ . ഫസ്റ്റ്  ഡേ അടി  ആയിരുന്നു അതുകൊണ്ട്  നേരത്തേ വിട്ടു ..

 

അച്ഛൻ : കോളേജിൽ  ഇങ്ങനെ  അടി  ഒക്കെ ഉണ്ടാവും  നീ അതിൽ ഒന്നും  ചെന്ന് പെട്ടേക്കല്ലേ ..

 

ഞാൻ  : ഇല്ല  അച്ഛാ ….

 

അച്ഛൻ : ഇന്ന്  എന്തോ  കാര്യം  ഉണ്ടല്ലോ  പറയടി  എന്താ  കാര്യം ..

 

അമ്മ : ഞാൻ  ടൗണിൽ പോയായിരുന്നു . അവിടെ  വെച്ചു എന്റെ പ്ലസ്ടു വിലെ  ബെസ്റ്റ്  ഫ്രണ്ട്   ആശാദേവിയെ കണ്ടു ..

 

അച്ഛൻ  : മനസിലായി  നമ്മുടെ  പ്രണയത്തിന്  കട്ട  സപ്പോർട്ട്  ആയിട്ട് നിന്നവൾ . എന്നിട്ട്  എന്തോ  പറഞ്ഞു ..

 

അമ്മ : കുറെ  കാര്യം  ചോദിച്ചു . നമ്മുടെ  ജീവിതവും  നിങ്ങളുടെ  ജോലിയും  ഒക്കെ  ചോദിച്ചു. അവൾക്ക്‌ ഒത്തിരി  സന്തോഷം  ആയി  നമ്മൾ  സന്തോഷമായിട്ടാണ്  ജീവിക്കുന്നത്  എന്ന്  അറിഞ്ഞപ്പോൾ . പേരെന്റ്സ്  എതിർത്തപ്പോൾ  ഇവൾ  അല്ലെ ഉള്ളായിരുന്നു കട്ട  സപ്പോർട്ടിന് ..

 

അച്ഛൻ : അവൾ  ഇപ്പം  എന്ത്  ചെയ്യുവാ ??

 

അമ്മ : അവൾ  ഇവൻ  പഠിക്കുന്ന  കോളേജിലെ  പ്രിൻസിപ്പാൾ ആണ് ..

 

അച്ഛൻ : ഇനിയും  ഇവന്റെ  കാര്യം  അവളോട്  പറഞ്ഞാൽ  മതി …

 

അമ്മ : പക്ഷെ  എന്റെ  മോൻ  നിന്റെ കോളേജിലാണ് പഠിക്കുന്നത്  എന്ന്  പറയാൻ  പറ്റില്ല  . അവൾ  പോവാൻ  നേരത്താ  ഇത്  പറയുന്നത് . അതുകൊണ്ട് അവളോട്  പറയാൻ പറ്റിയില്ല …

 

അച്ഛൻ : അത്  കുഴപ്പം  ഇല്ല  അവളോട്  പിന്നെ  പറയാം …

 

ഞാൻ : അമ്മ  എന്തോ  കാര്യം  പറയാം  എന്ന്  പറഞ്ഞെല്ലോ  അത്  പറ …..

 

അച്ഛൻ  : അത്  എന്താടി  അത് പറ ???

 

അമ്മ : അത്  പിന്നെ  അവൾ  എന്നോട്  എന്റെ  പഠിത്തത്തെ കുറിച്ച്  ചോദിച്ചു . പ്ലസ് ടു  വരെ  പഠിച്ചൊള്ളൂ  എന്ന് അറിഞ്ഞപ്പോൾ അവൾക്  ആകെ  വിഷമം  ആയി ..

Leave a Reply

Your email address will not be published. Required fields are marked *