ലൗ ആക്ഷൻ ഡ്രാമ 1 [Introvert]

Posted by

 

അമ്മ : കോളേജ്  എങ്ങനെ  ഉണ്ട് ?

 

ഞാൻ  : അടിപൊളി  ആണ് . ഇന്ന്  അടി ആയിരുന്നു അതുകൊണ്ട്  നേരത്തെ വിട്ടു .

 

അമ്മ : അത് ഞാൻ അറിഞ്ഞു …

 

ഞാൻ : അത് എങ്ങനെ അറിഞ്ഞു ??

 

അമ്മ : നിങ്ങളുടെ  പ്രിൻസിപ്പൽ  ആശ ദേവി അല്ലേ

 

ഞാൻ  : അത്  എങ്ങനെ  അമ്മയ്ക്കു  അറിയാം .

 

അമ്മ  : അവൾ  എന്റെ പ്ലസ് ടു വിലെ ബെസ്റ്റ്  ഫ്രണ്ട് ആയിരുന്നു ….

 

ഞാൻ : ഓ അങ്ങനെ ….

 

അമ്മ : കോളേജ്  നേരത്തെ വിട്ടതുകൊണ്ട് അവൾ ടൗണിൽ  വന്നായിരുന്നു . ഒത്തിരി  വർഷങ്ങൾക്ക് ശേഷം  അവളെ  ഇപ്പഴാ  കാണുന്നത് . എനിക്ക് അച്ഛനോടും നിന്നോടും  പ്രധാന പെട്ട ഒരു  കാര്യം  പറയാൻ  ഉണ്ട് . അതുകൊണ്ട്  നേരത്തെ  കയറി  കിടക്കല്ലേ ..

 

ഞാൻ : എന്ത്  കാര്യമാ  അമ്മേ ??

 

അമ്മ : ഞാൻ  ഒന്ന് ഫ്രഷ്  ആയി  അച്ഛനെ വിളിക്കാം  അപ്പം  നിങ്ങളോട് രണ്ടു  പേരോടും പറയാം .

 

ഞാൻ : ഓക്കേ …

 

അതും  പറഞ്ഞു  അമ്മ  കുളിക്കാനായി  പോയി . എന്നിട്ട്  ഭക്ഷണം  കഴിച്ചു .

 

എന്റെ  മനസ്സിൽ  എന്താണ്  പ്രധാനപെട്ട കാര്യം . എന്നെ  പറ്റി ആ പ്രിൻസിപ്പാളിനോട് വല്ലതും പറഞ്ഞു  കൊടുത്തോ . അതൊന്നും  ആയിരിക്കരുതേ  മനസ്സിൽ  പറഞ്ഞു .

 

അമ്മ  മൊബൈൽ  എടുത്തു  അച്ഛനെ  വീഡിയോ കാൾ ചെയ്തു ..

 

അച്ഛൻ : ഇന്ന്  എന്താടി  നേരത്തേ വിളിച്ചേ

 

അമ്മ : അത്  എന്താ നേരത്തെ  വിളിച്ചൂടെ ???

 

ഞാൻ : നിങ്ങൾ  അടി  ഇടുന്നത്  കാണാൻ  ആണോ  എന്നോട്  കിടക്കല്ലേ  എന്ന് പറഞ്ഞത് ??

 

അച്ഛൻ : നീ  ഇവിടെ  ഉണ്ടായിരുന്നോ എങ്ങനെ  നിന്റെ കോളേജിലെ  ഫസ്റ്റ് ഡേ ? കോളേജ് ഇഷ്ടപ്പെട്ടോ ??

Leave a Reply

Your email address will not be published. Required fields are marked *