ലൗ ആക്ഷൻ ഡ്രാമ 1 [Introvert]

Posted by

 

വിവേക്  : എന്റെ  ചേട്ടൻ  സൂര്യയുടെ  കൂടെ  ആണ് . അപ്പം  പിന്നെ ഞാൻ  സൂര്യയുടെ  കൂടെ  ആണ് ..

 

ഞാൻ  : നീ പറഞ്ഞത്  വെച്ചു  സൂര്യ  ആണ്  നല്ലത് . അതുകൊണ്ട്  ഞാനും സൂര്യയുടെ കൂടെ  ആണ് .

 

പെട്ടന്ന്  ആണ്  എല്ലാവരും  ഓടുന്നത്  കണ്ടത് . എന്താണ്  എന്ന് മനസിലായില്ല …

 

ഞങ്ങളും  കൂടെ ഓടി. കോളേജിന്റെ  മുറ്റത്തു മുട്ടൻ  അടി  നടക്കുവാണ് . സിനിമയിൽ  കാണുന്ന  പോലെ  ഉള്ള  അടി ..

 

അതിൽ രണ്ടുപേർ കട്ട  കട്ടയ്ക്കാണ് അടി. മോഹൻലാലും മമ്മൂട്ടിയും  അടിച്ചാൽ  എങ്ങനെ  ഇരിക്കും അതുപോലെ രണ്ടുപേരും  അങ്ങോട്ടും  ഇങ്ങോട്ടും  അടിയ്ക്കുന്നുണ്ട് . പെട്ടന്ന് ആണ്  വിവേക്  പറഞ്ഞത്  അതാണ്  സൂര്യയും മുത്തു  വെന്നും ….

 

ഹോ  രണ്ടുപേരുടെയും  ഫാൻ  ആയി പോയി . മുത്തുവിന് ഇരുനിറവും നല്ല  സ്റ്റീൽ  ബോഡി  ആണ്.

സൂര്യ ആണേൽ  വെളുത്തിട്ട്  ജിം ബോഡി  ആണ് കണ്ടാൽ റിയാസ് ഖാനെ പോലെ  ഇരിപ്പുണ്ട് .

 

എന്താവായാലും  പോലീസ്  വന്ന്  രണ്ടു  ഗ്യാങ്ങുകളെയും പിടിച്ചോണ്ട്  പോയി ….

 

ഞാൻ : പോലീസ്  കാർ  വന്ന്  പിടിച്ചോണ്ട്  പോയല്ലോ എല്ലാത്തിനെയും ….

 

വിവേക് : ബെസ്റ്റ് … അത് ഒന്നും  ഒരു  കാര്യവും  ഇല്ല . മുത്തു ആണേൽ  എംപി യുടെ  മോൻ . സൂര്യ ആണേൽ എംൽ എ യുടെ  മോൻ . ഇപ്പം  രണ്ടു പേരും  ഇറങ്ങി  വരും . നാളെ ഇവന്മാർ  ഇവിടെ കാണും .

 

പെട്ടന്ന്  പ്രിൻസിപ്പലിന്റെ  അന്നൗൺസ്‌മെന്റ് വന്ന്  ഇന്ന്  ക്ലാസ്  ഇല്ലെന്ന് .. ഞാൻ  വിവേകിനോട് യാത്ര  പറഞ്ഞു ഞാൻ  വീട്ടിലോട്ട്  പോയി . വീട്ടിൽ  ചെന്നപ്പോൾ  അമ്മ അവിടെ  ഇല്ലായിരുന്നു . ടൗണിൽ  പോയേക്കുവായിരുന്നു എന്ന്  മനസിലായി.

 

ഞാൻ  പോയി  കുളിച്ചു  കയറി  കിടന്നു. വൈകിട്ട്  ആയപ്പോൾ  ആണ്  അമ്മ  വന്നത് .

Leave a Reply

Your email address will not be published. Required fields are marked *