ലൗ ആക്ഷൻ ഡ്രാമ 1 [Introvert]

Posted by

 

അങ്ങനെ രാവിലെ ആയി .. കോളേജിൽ  പോവാനായി ഒരുങ്ങി . അമ്മ  രാവിലെ  ഉപദേശിച്ചു പഠിക്കണം ഞാനോ  പഠിച്ചില്ല  അങ്ങനെ  കുറേ  ഉപദേശങ്ങൾ .

 

ഞാൻ  വീട്ടിൽ നിന്ന്  ഇറങ്ങി കോളേജ്  എത്തി . നല്ല  അടിപൊളി  കോളേജ്. സിനിമയിൽ  കാണുന്ന പോലത്തെ ഒരു കോളേജാണ് .

 

കോളേജിന്റെ  ഫ്രണ്ടിൽ തന്നെ  സീനിയർ  പിള്ളേർ റാഗിങിനായി ജൂനിയർസിനെ വിളിക്കുന്നുണ്ട് .

 

ഒരു  സീനിയർ  ഗാങ്  എന്നെ  വിളിച്ചു  എന്റെ  പേരും ഡിപ്പാർട്മെന്റും  ഒക്കെ  തിരക്കി . എന്നിട്ട് പാട്ട്  പാടാനും  ഡാൻസ് ചെയ്യാനും  ഒക്കെ  പറഞ്ഞു . എങ്ങനെ  ഒക്കെ  ചെയ്തിട്ട്  തടി  ഊരി .

 

എന്നിട്ട്  അവര്  സൂര്യ  എന്ന്  പേരുള്ള  സീനിയറിനെ  പറ്റി  പറഞ്ഞു . സൂര്യയെ ബഹുമാനിച്ചു നിന്നോണം . ഇലക്ഷന് വരുമ്പോൾ  സൂര്യയ്ക് വോട്ട്  കൊടുക്കണം  എന്നും അങ്ങനെ  കുറേ  പറഞ്ഞു . എനിക്ക്  ഒന്നും  മനസിലായില്ല ..

 

ആരാണ്  സൂര്യ  എന്ന് പോലും  എനിക്ക്  അറിയില്ലായിരുന്നു ..

 

അങ്ങനെ  അവിടുത്തെ  റാഗിങ്  കഴിഞ്ഞു  ക്ലാസ്സിൽ  കയറി . ക്ലാസ്സിൽ  45 പിള്ളേർ  ഉണ്ട് . ക്ലാസ്സിൽ  കയറിയപ്പോൾ  ആണ്  എന്റെ  കൂടെ  പത്തിൽ പഠിച്ച  കൂട്ടുകാരനെ  കണ്ടത് ..

 

വിവേക്  എന്നാണ്  അവന്റെ  പേര് … എനിക്ക്  ആശ്വാസം  ആയി  ഒരാൾ  എങ്കിലും  ഉണ്ടല്ലോ  കൂടെ  പഠിച്ചത് ..

 

ഞാൻ : ഡാ  വിവേകേ നീ  ഈ  കോളേജിലാണ്  അല്ലെ ..

 

വിവേക് : ഡാ  അളിയാ …… ഞാൻ  കൂട്ടില്ലാതെ വിഷമിച്ചിരിക്കുവായിരുന്നു …

 

ഞാൻ : ഞാനും  നിന്നെ  കണ്ടപ്പോളാ ആശ്വാസം  ആയത് …

 

വിവേക്  : എന്താവായാലും  ഇനിയും  ഡിഗ്രി  കഴിയുന്നത്  വരെ  ഒരു  ക്ലാസ്സിലാണെല്ലോ ..

 

ഞാൻ : നിന്നെ  റാഗ്  ചെയ്തോടാ …എന്നെ  റാഗ്  ചെയ്തു  കഴിഞ്ഞതേ  ഉള്ളു ….

 

വിവേക് : പിന്നെ  റാഗിങ്  കഴിഞ്ഞാ  ഇവിടെ  വന്നിരുന്നത് . എന്നെ  ആ  മുത്തുവിന്റെ  ആൾക്കാർ ആണ്  എന്നെ  ചെയ്‌തത്‌  നിന്നെയോ …

Leave a Reply

Your email address will not be published. Required fields are marked *